video
play-sharp-fill

അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം : മറ്റൊരു സ്‌കൂളിലെ അധ്യാപകൻ കസ്റ്റഡിയിൽ

അധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം : മറ്റൊരു സ്‌കൂളിലെ അധ്യാപകൻ കസ്റ്റഡിയിൽ

Spread the love

 

സ്വന്തം ലേഖകൻ

കാസർകോട് : കാണാതായ അധ്യാപികയുടെ മൃതദേഹം കുമ്പള പെർവാഡ് കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരു സ്‌കൂളിലെ അധ്യാപകൻ കസ്റ്റഡിയിൽ. മഞ്ചേശ്വരം എസ്. ഐ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണ്. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മിയാപദവ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയും ചികുർപാദയിലെ പരേതനായ കൃഷ്ണന്റെയും ലീലാവതിയുടെയും മകൾ രൂപയുടെ (40) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയതായിരുന്നു. രാത്രിയും തിരിച്ചെത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഭർത്താവ് ചന്ദ്രൻ മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു.രൂപ വ്യാഴാഴ്ച ഉച്ചയോടെ മകൾ പഠിക്കുന്ന സ്‌കൂളിലെത്തി ഫീസ് അടച്ചിരുന്നു. പിന്നീട് മഞ്ചേശ്വരത്തെ ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു. രൂപയുടെ സ്‌കൂട്ടർ ദുർഗിപ്പള്ളയിൽ കണ്ടെത്തിയിരുന്നു. മക്കൾ: കൃതിക്, കൃപ.

അധ്യാപകൻ നിരന്തരം ശല്യം ചെയ്യുകയാണെന്നും മരിച്ചാൽ ഉത്തരവാദി അയാളായിരിക്കുമെന്നും രൂപ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്രെ. ഇത് ശ്രദ്ധയിൽ പെടുത്തിയോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.