play-sharp-fill
ശൈത്യകാല ശ്വാസകോശരോഗം: പ്രധാനവില്ലൻമാർ പ്രാവുകൾ; പ്രാവിൻ കാഷ്ഠം നിരന്തരമായി ശ്വസകോശത്തിലേക്ക് എത്തിയ രണ്ട് സ്ത്രീകൾ മരിച്ചു

ശൈത്യകാല ശ്വാസകോശരോഗം: പ്രധാനവില്ലൻമാർ പ്രാവുകൾ; പ്രാവിൻ കാഷ്ഠം നിരന്തരമായി ശ്വസകോശത്തിലേക്ക് എത്തിയ രണ്ട് സ്ത്രീകൾ മരിച്ചു

 

 

സ്വന്തം ലേഖകൻ

മുംബൈ: ശൈത്യകാല ശ്വാസകോശരോഗങ്ങൾ പ്രധാനവില്ലൻമാർ പ്രാവുകളെന്ന് മുംബൈയിലെ ഡോക്ടർമാർ. ശ്വാസകോശസംബന്ധമായ രോഗമുള്ളവരിൽ പ്രാവിൻ കാഷ്ഠത്തിന്റെ പൊടിയും ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. മുബൈയിലെ ശ്വാസകോശ ചികിത്സാ രംഗത്തെ വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് സാധ്യത സ്ഥിരീകരിച്ചത്. എസി വഴിയും കൂളറുകൾ വഴിയും പ്രാവിൻ കാഷ്ഠം നിരന്തരമായി ശ്വസകോശത്തിലേക്ക് എത്തിയതാണ് രണ്ട് സ്ത്രീകളുടെ മരണകാരണമെന്നാണ് കണ്ടെത്തൽ.


മുംബൈയിലെ ബ്രീച്ച് കാന്റീ ആശുപത്രിയിൽ ശ്വസകോശ അണുബാധയെ തുടർന്ന് അതിതീവ്ര വിഭാഗത്തിൽ ബോറിവില്ലിയിലെ 38 കാരിയും 68കാരിയുമാണ് മരണമടഞ്ഞത്. ഇരുവരും ശ്വാസകോശത്തിൽ കാലാവസ്ഥ പ്രതികൂലമായ അണുബാധയേറ്റ് ചികിത്സയിലായിരുന്നു. നിരവധി വർഷങ്ങളായി ചികിത്സയിലുള്ള ഇരുവരുടേയും ചികിത്സാ റിപ്പോർട്ടുകൾ ഗവേഷണവിധേയമാക്കിയപ്പോഴാണ് പ്രാവുകൾ ധാരാളം വീടിന്റെ പരിസരത്തുള്ളതായി രേഖപ്പെടുത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നുള്ള ശ്വാസകോശപരിശോധനയിലാണ് അണുബാധക്ക് പ്രധാനകാരണം പ്രാവിന്റെ കാഷ്ഠം വായുവിൽ കലർന്നത് ശ്വസിച്ചതാണെന്ന് സ്ഥിരീകരിച്ചത്. പ്രസിദ്ധ പൾമണോളജിസ്റ്റ് ഉൻമിൽ ഷായാണ് രോഗകാരണം കണ്ടെത്തിയത്. ഇരുവരുടേയും ശ്വാസകോശം മാറ്റിവച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.