കോട്ടയത്ത് വീണ്ടും അപകട ദുരന്തം: ഏറ്റുമാനൂരിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യാത്രക്കാർക്ക് ദാരുണാന്ത്യം; ലോറിയിടിച്ച് ശരീരാവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടന്നു
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ എം.സി റോഡിൽ ലോറിയിടിച്ച്് സ്കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം. ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യാത്രക്കാർ രണ്ടു പേരുടെയും ശരീരം ചിന്നിച്ചിതറി. അപകടത്തിൽ രണ്ടു പേരും ദാരുണമായി കൊല്ലപ്പെട്ടു. വയല വാഴക്കാലാ കോളനിയിൽ കുന്നുംപുറത്ത് ഹരി (48), കുറവിലങ്ങാട് കാഞ്ഞിരക്കുളം കോളനിയിൽ മഞ്ജു (50) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.30 ന് ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന ലോറി, മുന്നിൽ പോകുകയായിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിലേയ്ക്കു സ്കൂട്ടർ വീണു. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ശരീരം ചിന്നിച്ചിതറി. മഞ്ജുവിന്റെ കാലുകൾ ലോറിയിൽ നിന്നും വേർപ്പെട്ട് പോകുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടർന്ന് ലോറി ഉപേക്ഷിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ച് ഡ്രൈവറെ പൊലീസ് പിടികൂടി. എം.സി റോഡിൽ സെൻട്രൽ ജംഗ്ഷനിൽ ചിതറിക്കിടന്ന ശരീരാവശിഷ്ടങ്ങൾ അഗ്നിരക്ഷാസേനാ അധികൃതർ എത്തിയാണ് കഴുകി വൃത്തിയാക്കിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു.
കടപ്ലാമറ്റത്ത് ടാറിംങ് തൊഴിലാളിയാണ് മരിച്ച ഹരി. ഭാര്യ – മിനി. മക്കൾ – ടിനു, ജിനേഷ്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു.