video
play-sharp-fill
മൂന്ന് വർഷങ്ങൾക്ക് ശേഷം ആദിവാസി യുവാവിന്റെ മരണത്തിന്റെ ചുരുളഴിഞ്ഞു ; അച്ഛനും മകനും അറസ്റ്റിൽ

മൂന്ന് വർഷങ്ങൾക്ക് ശേഷം ആദിവാസി യുവാവിന്റെ മരണത്തിന്റെ ചുരുളഴിഞ്ഞു ; അച്ഛനും മകനും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ മൂന്ന് വർഷം മുൻപ് ആദിവാസി യുവാവ് മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. അതിരാറ്റ് പാടി കോളനിയിലെ മണിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ പ്രതികളായ കേണിച്ചിറ സ്വദേശി വി ഇ തങ്കപ്പനും മകൻ സുരേഷും അറസ്റ്റിലായി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ – കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണി, കൂടുതൽ കൂലി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് തർക്കത്തിലേക്ക് പോവുകയും, തുടർന്ന് മണിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പ്രതികൾ ചേർന്ന് കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത് എന്ന് വരുത്തി തീർക്കാൻ വിഷക്കുപ്പി മൃതദേഹത്തിന് അടുത്ത് വെച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.