video
play-sharp-fill

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുവജനങ്ങളെ വഞ്ചിക്കുന്നു : ഡോ.എൻ-ജയരാജ് എംഎൽഎ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുവജനങ്ങളെ വഞ്ചിക്കുന്നു : ഡോ.എൻ-ജയരാജ് എംഎൽഎ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുപോലെ യുവജനങ്ങളെ വഞ്ചിക്കുകകയാണെന്നും ഇന്ത്യൻ ജനാധിപത്യത്തെ ധ്വംസിക്കുന്നതും രാഷ്ട്രത്തെ രണ്ടായി വിഭജിക്കുന്നതുമായ പൗരത്വ നിയമഭേദഗതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും ഡോ.എൻ.ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു.

പൗരത്വ നിയമഭേദഗതി, റബർ വിലസ്ഥിരതാ ഫണ്ട് ഉപേക്ഷിക്കൽ, കാരുണ്യ നിർത്തലാക്കൽ, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ കേരളാ യൂത്ത് ഫ്രണ്ട് (എം) 14 ജില്ലകളിലും നടത്തിയ കളക്ട്രേറ്റ് മാർച്ചിന്റെയും ധർണ്ണയുടെയും സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക മാർച്ച് നയിച്ചു.യുഡിഎഫ് ഗവൺമെണ്ടു നടപ്പിലാക്കിയ റബർ മിനിമം വില 150 ൽ നിന്ന് 200 ആയി ഉയർത്തേണ്ടതിനുപകരം അതുപേക്ഷിക്കുകയാണു കേരളാ സർക്കാർ ചെയ്തത്. ലക്ഷക്കണക്കിനു പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായിരുന്ന കാരുണ്യ പദ്ധതി നിർത്തലാക്കി അവരെയെല്ലാം ദുരിതത്തിലാക്കിയ പിണറായി സർക്കാരിന്റെ നടപടി മനുഷ്യത്വ ഹീനമാണ്.

ഏഴുകോടി തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കണമെന്നു പറഞ്ഞു മോദി ഗവൺമെണ്ടും 10 ലക്ഷം പേർക്കു തൊഴിൽ നല്കുമെന്നു പറഞ്ഞ പിണറായി സർക്കാരിനും ഒരുപോലെ യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്- ജയരാജ് ആരോപിച്ചു.

അഡ്വ. ജോബ് മൈക്കിൾ, അഡ്വ.പ്രിൻസ് ലൂക്കോസ്, സണ്ണി തെക്കേടം, ബിജു കുന്നേപ്പറമ്പൻ, ജോസഫ് സൈമൺ, സുമേഷ് ആൻഡ്രൂസ്, സാബു കുന്നേൽ, വിജയ് മാരേട്ട്, രൺദീപ് ജി.നായർ, ഷാജി പുളിമൂടൻ, ജോസഫ് ചാമക്കാല, ജോജി കുറത്തിയാടൻ, ജിജോ വരിക്കമുണ്ട കെഎസ്സി(എം) സംസ്ഥാന പ്രസിഡണ്ട് അബേഷ് അലോഷ്യസ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ്പ്രസിഡണ്ടുമാരായ ബിജു പാതിരിമല, ജയിംസ് പെരുമാംക്കുന്നേൽ, സന്തോഷ് കമ്പകത്ത്, ഷെയിൻ ജോസഫ്, അഖിൽ ഉള്ളംപള്ളിയിൽ, ആൽബിൻ പേണ്ടാനം, ജയ്സൺ ഞൊങ്ങിണി, രാജേഷ് വാളിപ്ലാക്കൽ, മനു തെക്കേൽ, എൽബി കുഞ്ചറക്കാട്ടിൽ, ജോൺസ് മാങ്ങാപ്പള്ളി, ബിൻസ് വാണിയപ്പരക്കൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, വിഴിക്കത്തോട് ജയകുമാർ, രാജേഷ് പള്ളം, മനോജ് മറ്റമുണ്ട,ഷിന്റോ ചേലത്തടം, നിധിൻ ഏറ്റുമാനൂർ, ജിജോ കുടിയിരുപ്പൻ, അനീഷ് വാഴക്കാല, യൂജിൻ കൂവെള്ളൂർ, ലാൽജി മാടത്താനിക്കുന്നേൽ, ഡിനു കിങ്ങണംചിറ, ജാൻസ് വയലിക്കുന്നേൽ, റെജി ആറാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട് , ശ്രീകാന്ത് എസ്. ബാബു, മഹേഷ് ചെത്തിമറ്റം, ഷിജോ ഗോപാലൻ, ജോസ് ഇടവഴിക്കൽ, മാത്തുക്കുട്ടി ഞായൻകുളം, സണ്ണിക്കുട്ടി അഴംകംപ്രാ തുടങ്ങിയവർ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ച മാർച്ചിനും കളക്ട്രേറ്റു പടിക്കൽ നടന്ന ധർണ്ണയ്ക്കും നേതൃത്വം നല്കി.

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ ജില്ലകളിൽ നടന്ന കളക്ട്രേറ്റ് മാർച്ചുകൾക്ക് കാസർകോട് ജില്ലാ പ്രസിഡണ്ട് ലിജിൻ ഇരുപ്പക്കാട്ട് അധ്യക്ഷനായിരുന്നു. പാർട്ടി ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

കണ്ണൂരിൽ ബിനു ഇലവുങ്കലിലെ നേതൃത്വത്തിൽ നടന്ന മാർച്ച് പാർട്ടി ജില്ലാ പ്രസിഡണ്ട് ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലാ പ്രസിഡണ്ട് ടോം ജോസിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.ജെ.ദേവസ്യ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അരുൺ തോമസിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് പാർട്ടി ജില്ലാ പ്രസിഡണ്ട് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.

മലപ്പുറത്ത് എഡ്വിൻ തോമസിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് ജോണി പുല്ലന്താനി ഉദ്ഘാടനം ചെയ്തു.തൃശൂരിൽ ജിത്തു താഴേക്കാടന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് പാർട്ടി ജില്ലാ പ്രസിഡണ്ട് എം.പി.തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് ജോസി പി.തോമസിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് പാർട്ടി ജില്ലാ പ്രസിഡണ്ട് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇടുക്കിയിൽ ഷിജോ തടത്തിലിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് പാർട്ടി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ടയിൽ ജേക്കബ് മാമന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് പാർട്ടി ജില്ലാ പ്രസിഡണ്ട് എൻ.എം.രാജു ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് കെ.ജെ.അഖിൽ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ജില്ലാ പ്രസിഡണ്ട് സഹായദാസ് നാടാർ ഉദ്ഘാടനം ചെയ്തു.