video
play-sharp-fill

പത്രപ്രവർത്തക യൂണിയൻ ആരുടെ കുത്തകയും ചട്ടുകവും ആണെന്നറിയാം,അതുകൊണ്ട് ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട ; വിമർശനങ്ങൾക്ക് മറുപടിയുമായി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പത്രപ്രവർത്തക യൂണിയൻ ആരുടെ കുത്തകയും ചട്ടുകവും ആണെന്നറിയാം,അതുകൊണ്ട് ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട ; വിമർശനങ്ങൾക്ക് മറുപടിയുമായി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാർത്താസമ്മളനത്തിൽ ചോദ്യചോദിച്ച പത്രപ്രവർത്തകനോട് മോശമായി പെരുമാറിയ സംഭവത്തി കേരള പത്രപ്രവർത്തന യൂണിയൻ പറഞ്ഞ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി മുൻ ഡി.ജി.പി ടി.പി. സെൻകുമാർ.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സെൻകുമാർ ഇതിന് മറുപടി നൽകിയിട്ടുള്ളത്.സംസ്ഥാനത്തെ വിവിധ പ്രസ് ക്ലബ്ബുകൾക്ക് സർക്കാർ അനുവദിച്ച ധനസഹായം വേണ്ടവണ്ണം ഉപയോഗിക്കുന്നില്ലെന്ന പരാതി സംബന്ധിച്ച് അടിയന്തരനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലൻസിന്റെ ഫയൽ നോട്ടും സെൻകുമാർ തന്റെ കുറിപ്പിൽ ഉൾപ്പെടുത്തിയിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻകുമാറിന്റെ കുറിപ്പിന് താഴെ അദ്ദേഹത്തെവിമർശിച്ചും, അനുകൂലിച്ചും നിരവധി പേർ കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം സ്ഥിര സാന്നിധ്യമായ ഫേക്ക് ഐഡികളുടെ തെറിവിളിയും നടക്കുന്നുണ്ട്.

എന്നാൽ സെൻകുമാറിന്റെ പ്രതികരണം ഇങ്ങനെ, എന്താണ് നടന്നതെന്നതിന്റെ വീഡിയോ ഉണ്ടെന്നും ചോദ്യം ചോദിച്ച വ്യക്തിക്ക് അതിനുള്ള ഉത്തരം താൻ നൽകിയിട്ടുണ്ടെന്നുമായിരുന്നു സെൻകുമാർ മറുപടി നൽകിയത്. കെ.യു.ഡബ്ള്യു.ജെ ആരുടെ കുത്തകയാണെന്ന് അറിയാമെന്നും അതുകൊണ്ട് ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ടെന്നും സെൻകുമാർ തന്റെ കുറിപ്പിൽ പറയുന്നു.

‘പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചു നിർത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തുനിന്നും താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’ എന്നും അപമര്യാദയായി പെരുമാറിയ സെൻകുമാറിനെതിരെ പൊലീസ് കേസെടുക്കണമെന്നും പത്രപ്രവർത്തക യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

Tags :