play-sharp-fill
മാതാവിന്റെ ഒത്താശയിൽ പൊലീസുകാരൻ യുവതിയെ പീഡിപ്പിച്ച സംഭവം ; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ

മാതാവിന്റെ ഒത്താശയിൽ പൊലീസുകാരൻ യുവതിയെ പീഡിപ്പിച്ച സംഭവം ; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാതാവിന്റെ ഒത്താശയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ. തിരുവനന്തപുരം ആര്യൻകോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിന്റോ (40) ആണ് പിടിയിലായത്. പാറശ്ശാല വെള്ളറയിലാണ് സംഭവം. അമ്മയുടെ ഒത്താശയിലാണ് ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.


സംഭവം പുറത്തായതോടെ പൊലീസുകാരനായ വിന്റോ കടന്നു കളയുകയായിരുന്നു. വിതുര സ്വദേശിയായ യുവതി പ്രസവാനന്തര ശുശ്രൂഷയുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ഉണ്ടായിരുപ്പോൾ ആയിരുന്നു പീഡനത്തിന് വിധേയയായത്. യുവതിയുടെ അമ്മ വിന്റോയ്ക്ക് വേണ്ട സഹായങ്ങളും ചെയ്തു നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഭർത്താവ് എത്തിയപ്പോൾ യുവതി ഇക്കാര്യം അറിയിച്ചതോടെയാണ് സംഭവം പുറത്താവുന്നത്. തുടർന്ന് നൽകിയ പരാതിയിൽ യുവതിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ അമ്മ ജയിലിലാണ്. തുടർന്ന് വിന്റോയ്ക്ക് വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു.