വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വധു ഇരുപത് പവനുമായി മുങ്ങി ; കാമുകനൊപ്പം പോയതാവാമെന്ന് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കല്ലമ്പലം: വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ യുവതി ഇരുപത് പവനുമായി മുങ്ങി. കാമുകനൊപ്പം പോയതാവാമെന്ന് പൊലീസ്. വിവാഹത്തിന്റെ തലേന്ന് നടന്ന സൽകാരത്തിന് ശേഷം രാത്രി ഉറങ്ങാൻ കിടന്ന വധുവിനെയാണ് കാണാതായത്. ഒപ്പം വിവാഹത്തിനായി സ്വരുക്കൂട്ടിയ ഇരുപത് പവനും കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

അതേസമയം, യുവതി പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇക്കാര്യവും പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലുണ്ട്. വിവാഹത്തിന് കരുതി വച്ചിരുന്ന ഇരുപത് പവൻ സ്വർണവും കൊണ്ടുപോയതായി പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലറ സ്വദേശിയായ യുവാവുമായാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്നത്തെ ആഘോഷങ്ങളിൽ സജീവമായിരുന്ന പെൺകുട്ടി രാത്രി പതിനൊന്നുമണിവരെ യുവതി ബന്ധുക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഉറക്കത്തിനിടെ എഴുന്നേറ്റ അമ്മയാണ് മകൾ വീട്ടിലില്ലെന്ന് ആദ്യം മനസിലാക്കിയത്. തുടർന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.