video
play-sharp-fill

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനോ അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനോ….? കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വീറ്റർ പേജിലെ ബീഫ് ഉലർത്തിയതിന്റെ ചിത്രത്തിനെതിരെ ആഞ്ഞടിച്ച് വിശ്വഹിന്ദു പരിഷത്ത്

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനോ അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനോ….? കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വീറ്റർ പേജിലെ ബീഫ് ഉലർത്തിയതിന്റെ ചിത്രത്തിനെതിരെ ആഞ്ഞടിച്ച് വിശ്വഹിന്ദു പരിഷത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണോ അതോ ബീഫീനെ പ്രോത്സാഹിപ്പികി്കുന്നതിനാണോ? കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലെ ബീഫ് ഉലർത്തിയതിന്റെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ശങ്കരാചാര്യരുടെ പുണ്യ ഭൂമിയിൽനിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് എന്നും പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് കേരള ടൂറിസത്തിന്റെ നടപടിയെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു വിനോദ് ബൻസാലിന്റെ പ്രതികരണം. ‘ഈ ട്വീറ്റ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണോ, അതോ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നതിനാണോ? പശുവിനെ പൂജിക്കുന്ന കോടിക്കണക്കിന് പേരുടെ വികാരത്തെ ഇത് വ്രണപ്പെടുത്തില്ലേ? ശങ്കരാചാര്യരുടെ പുണ്യ ഭൂമിയിൽനിന്നുതന്നെയാണോ ഇത്തരമൊരു ട്വീറ്റ് ഉണ്ടായത്?’, വിനോദ് ബൻസാൽ ട്വീറ്റിൽ ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ചയാണ് കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ സുഗന്ധ വ്യഞ്ജനങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ട വിഭവമാണിതെന്ന് കുറിച്ച് ബീഫ് ഉലർത്തിയതിന്റെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. നിങ്ങളുടെ വിനോദസഞ്ചാരികളിൽ പശുവിനെ ആരാധിക്കുന്ന നിരവധി പേരുണ്ടെന്നും ആ ഭക്തരുടെ മതപരമായ വികാരങ്ങളെ മുറപ്പെടുത്തുന്ന വിധത്തിലുള്ള ഒന്നിനെയും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന കാര്യം കേരള ടൂറിസം വകുപ്പ് മനസ്സിലാക്കണമെന്നും ട്വീറ്റിൽ പറയുന്നു.