തണുപ്പകറ്റാൻ റബർ തോട്ടത്തിന് തീയിട്ട് ഇതര സംസ്ഥാന തൊഴിലാളി; പത്തു സെന്റോളം റബർത്തോട്ടം കത്തിനശിച്ചു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കടുത്തുരുത്തി: തണുപ്പകറ്റാൻ റബർ തോട്ടത്തിന് തീയിട്ട് ലഹരിയിലായ ഇതര സംസ്ഥാനക്കാരനായ തൊഴിലാളി. കുഴിവേലിൽ പോളച്ചന്റെ റബർ തോട്ടത്തിനാണ് ബംഗാൾ സ്വദേശിയായ സഞ്ജയ് എന്ന് പേരു പറയുന്ന യുവാവ് തീയിട്ടത്. പത്ത് സെന്റോളം റബർ തോട്ടം കത്തി നശിച്ചു.

അഗ്നിശമന സേനയുടെ ഇടപെടൽ മൂലം തീ വ്യാപിക്കുന്നത് തടയാനായി. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരും പോളച്ചനും മുട്ടുചിറയിലെ അഗ്നിശമന സേന അധികൃതരെ വിവരം അറിയിക്കുകയും സേനയെത്തി തീ അണയ്ക്കുകയുമായിരുന്നു. തീ അണച്ചത് ഇഷ്ട്ടപ്പെടാതിരുന്ന ഇയാൾ വീണ്ടും തോട്ടത്തിന് തീയിടാൻ ശ്രമിച്ചതോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group