എ.കെ ശശീന്ദ്രൻ മന്ത്രിയായി തന്നെ തുടരും; ടി.പി പീതാംബരൻ എൻ.സി.പി സംസ്ഥാന അധ്യക്ഷൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: എ.കെ ശശീന്ദ്രൻ മന്ത്രിയായി തന്നെ തുടരും. ടി.പി പിതാംബരനെ എൻസിപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്ന് എൻസിപി സംസ്ഥാന അധ്യക്ഷന്റെ ചുമതല താത്കാലികമായി വഹിച്ചുവരികയായിരുന്നു ടിപി പീതാംബരൻ.

പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എൻസിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് കേന്ദ്രനേതൃത്വം പ്രശ്‌നത്തിൽ ഇടപെട്ടത്. ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. രാജിവെക്കുന്ന ശശീന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ എൻസിപി കേന്ദ്ര നേതൃത്വം തയ്യാറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്ത് മാറ്റം വരുത്തുന്നത് പാർട്ടിക്ക ദോഷകരമാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. അതേസമയം കുട്ടനാട്ടിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമായിട്ടില്ല