ലവ് ജിഹാദെന്നത് വെറും കെട്ടു കഥയാണ് ; ക്രൈസ്തവ സമൂഹം ആർഎസ്എസ് കെണിയിൽ വീഴരുത് : പോപുലർ ഫ്രണ്ട്
സ്വന്തം ലേഖകൻ
കോഴിക്കോട്: രാജ്യം മുഴുവൻ ഒറ്റക്കെട്ടായി അണിചേർന്നുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കൂന്ന ആർഎസ്എസിന്റെ കെണിയിൽ ക്രൈസ്തവ സമൂഹം വീഴരുതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം പറഞ്ഞു.
ക്രിസ്ത്യൻ പെൺകുട്ടികളെ പണയക്കുരുക്കിൽപ്പെടുത്താനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്ന സിറോ മലബാർ സഭയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും സഭാ നേതൃത്വം ഇത് പിൻവലിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിറോ മലബാർ സഭ പുറത്തിറക്കിയ സർക്കുലറിൽ എവിടെയും ലവ് ജിഹാദെന്ന പരാമർശമില്ലാതിരുന്നിട്ടും അത് തന്നെ തലക്കെട്ടാക്കി പ്രചാരണം നടത്തിയത് നിർഭാഗ്യകരമാണ്. അനവസരത്തിലുള്ള ഇത്തരം നീക്കങ്ങൾക്ക് മാധ്യമങ്ങൾ കൂട്ടുനിൽക്കരുത്.
ലവ് ജിഹാദ് എന്നത് വെറും കെട്ടുകഥയാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച കേരള പോലിസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ഹൈക്കോടതി അത് ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. ഹാദിയ കേസിന്റെ പശ്ചാത്തലത്തിൽ ആവർത്തിക്കപ്പെട്ട സമാനസ്വഭാവത്തിലുള്ള ആരോപണങ്ങൾ എൻഐഎ അന്വേഷിച്ചിട്ടും തെളിയിക്കാൻ കഴിയാതെ പോയതാണ്.
പൗരത്വ വിഷയത്തിൽ രാജ്യത്ത് രൂപപ്പെട്ടിരിക്കുന്ന ജനകീയ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനെ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ. സമരമുഖത്തെ നിർവീര്യമാക്കാനുള്ള ഗൂഢ നീക്കം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നു. സമൂഹത്തിൽ വിഭാഗീയത വളർത്തുകയും വിവിധ സമൂഹങ്ങൾക്കിടയിലെ സൗഹാർദം തകർക്കുകയും ചെയ്യുന്ന ഇത്തരം നീക്കങ്ങൾ ഒഴിവാക്കപ്പെടേൺതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.