video
play-sharp-fill

നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആധായനികുതി വകുപ്പ് റെയ്ഡ്

നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആധായനികുതി വകുപ്പ് റെയ്ഡ്

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: പ്രശസ്ത തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കുടക് വിരാജ്‌പേട്ടയിലെ വീട്ടിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മൂന്ന് കാറുകളിലാണ് ബെംഗളൂരുവിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയതെന്നും രശ്മികയുമായി ബന്ധപ്പെട്ട ബാങ്ക്, സ്വത്ത് വിശദാംശങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.

വിരാജ്പേട്ട് സെറിനിറ്റി ഹാളിനു സമീപത്തെ രശ്മികയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രശ്മികയുമായി ബന്ധപ്പെട്ട ബാങ്ക്, സ്വത്ത് വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. രശ്മികയുടെ അച്ഛന്റെ പേരിലുള്ള സ്ഥാപനത്തിലും പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവിൽ നിന്നുള്ള ഉദ്യോഗസ്ഥർ മൂന്ന് കാറുകളിലായി ഇന്നു രാവിലെ ഏഴരയോടെയാണു രശ്മികയുടെ വീട്ടിലെത്തിയത്. ഈ സമയം രശ്മികയുടെ അമ്മ മാത്രമാണ് വീട്ടിലെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലായ രശ്മിക വീട്ടിലില്ല. കിരിക് പാർട്ടി എന്ന സിനിമയിലൂടെയാണ് രശ്മിക ചലച്ചിത്രമേഖലയിൽ പ്രവേശിച്ചച്ചത്. തെലുങ്ക് ചലച്ചിത്രമേഖലയിലും പ്രശസ്തയാണ് രശ്മിക. പരിശോധന തുടരുകയാണ്.

കന്നഡ സിനിമയിലെ സൂപ്പർ ഹിറ്റായിരുന്ന കിരിക്ക് പാർട്ടിയിലൂടെയായിരുന്നു രശ്മികയുടെ അരങ്ങേറ്റം. പിന്നാലെ താരം കന്നഡിയിലും തെലുങ്കിലും സജീവമാവുകയായിരുന്നു. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ സുപരിചിതയാണ് രശ്മിക. കന്നഡ സിനിമയിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്മിക മന്ദാന.

വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം രശ്മിക അഭിനയിച്ച ഗീതാഗോവിന്ദം 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു. ഇതിന് ശേഷം ഇറങ്ങിയ ഡിയർ കോമ്രേഡ് ചിത്രവും ഹിറ്റായിരുന്നു. രശ്മികയുടെ പ്രതിഫലം സംബന്ധിച്ച ചർച്ചകളാണ് ദിവസങ്ങളായി ടോളിവുഡിൽ നടന്നിരുന്നു. നേരത്തെ 40 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന രശ്മിക, ഇപ്പോൾ ഇത് 80 ലക്ഷമായി ഉയർത്തിയതായാണ് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. തെലുങ്കിൽ നിന്ന് തമിഴിലേക്കും ചുവടുവയ്ക്കുകയാണ് രശ്മിക.