video
play-sharp-fill

വെള്ളാപ്പള്ളി നടേശനെതിരെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ആരോപണവുമായി മുൻ ഡി.ജി.പി സെൻകുമാർ; ഉമ്മാക്കി കാട്ടി ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് സുഭാഷ് വാസു

വെള്ളാപ്പള്ളി നടേശനെതിരെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ആരോപണവുമായി മുൻ ഡി.ജി.പി സെൻകുമാർ; ഉമ്മാക്കി കാട്ടി ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് സുഭാഷ് വാസു

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്ന് മുൻ ഡി.ജി.പി സെൻകുമാർ. വെള്ളാപ്പള്ളി നടേശനും എസ്.എൻ.ഡി.പിക്കുമെതിരെ ആരോപണവുമായിയാണ് മുൻ ഡി.ജി.പി സെൻകുമാർ രംഗത്തിരിക്കുന്നത്. ബി.ഡി.ജെ.എസ് മുൻ ജനറൽ സെക്രട്ടറി സുഭാഷ് വാസുവും സെൻകുമാറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

എസ്.എൻ കോളജുകളിൽ പ്രവേശനത്തിനും നിയമനത്തിനുമായി എസ്.എൻ.ഡി.പിക്ക് 1600 കോടി ലഭിച്ചു. എന്നാൽ ഈ പണം എവിടെയാണന്ന് ആർക്കും അറിയില്ല സെൻകുമാർ ആരോപിച്ചു. എസ്.എൻ.ഡി.പിയിൽ കുടുംബാധിപത്യമാണ്. എസ്.എൻ.ഡി.പിയുടെ പല ശാഖകളും വ്യാജമാണ്. ആയിരക്കണക്കിന് വ്യാജ വോട്ടർമാർ ഉണ്ടെന്നും എസ്.എൻ.ഡി.പി ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏൽപ്പിക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർക്കുന്നവരെ ഹീനമായി അവഹേളിക്കലാണ് തുഷാർ വെള്ളാപ്പള്ളിയുടെ തന്ത്രമെന്നും എന്നാൽ, ഉമ്മാക്കി കാട്ടി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ ക്ഷോഭിച്ചത് വാഗ്വാദത്തിനിടയാക്കി. സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകനെ പുറത്താക്കാൻ ശ്രമിച്ചതും ബഹളത്തിനിടയാക്കി.