
മൂത്രത്തിലെ അണുബാധ തിരിച്ചറിയുന്നതിന് സ്മാർട്ട് ഫോൺ ക്യാമറ രംഗത്ത്
സ്വന്തം ലേഖിക
കോട്ടയം : മൂത്രത്തിലെ അണുബാധ തിരിച്ചറിയുന്നതിന് പുതിയ ടെക്‌നോളജിയുമായി ഒരു സംഘം ഗവേഷകർ രംഗത്ത്.മൊബൈൽ ഫോൺ ക്യാമറ കൊണ്ട് 25 മിനിറ്റിനകം അണുബാധ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ വാദം.
ബാത് സർവകലാശാലയിലെ എൻജിനീയർമാരാണ് മൂത്രത്തിലെ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന വിദ്യയുമായി എത്തിയിരിക്കുന്നത്. ബയോസെൻസേഴ്‌സ് ആൻഡ് ബയോഇലക്ട്രോണിക്‌സ് ജേണലിൽ ഇത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ ലാബ് പരിശോധനകളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ബാക്ടീരിയ സാന്നിധ്യം ഈ ടെസ്റ്റ് വഴി കണ്ടെത്താം എന്നാണു ഗവേഷകർ പറയുന്നത്.
ഇ കോളി ബാക്ടീരിയ സെല്ലുകളെ കണ്ടെത്തുന്ന ആന്റി ബോഡിയുള്ള ഒരു മൈക്രോ കാപ്പില്ലരി സ്ട്രിപ്പിലേക്ക് മൂത്രം എടുക്കും.
തുടർന്ന് ഈ സ്ട്രിപ്പിലേക്ക് ഒരു എൻസൈമിനെ ചേർക്കും. ഇത് സ്ട്രിപ്പിലൊരു നിറവ്യത്യാസം ഉണ്ടാക്കും. ഇത് സ്മാർട്ട് ഫോൺ ക്യാമറ കൊണ്ട് പകർത്തിയാണ് ഇ കോളിയുടെ കണക്ക് നിശ്ചയിക്കുക.
നിലവിൽ ലാബ് ടെസ്റ്റുകൾ വഴിയാണ് ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് സാധാരണ ഈ അവസ്ഥയ്ക്ക് ചികിത്സ നൽകുന്നത്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്താവുന്ന ലാബ് ടെസ്റ്റുകളെ അപേക്ഷിച്ച് സമയം കുറവും കൃത്യത ഉറപ്പിക്കുന്നതും ആയ ഒരു ടെസ്റ്റ് ആണിതെന്നാണു ഗവേഷകരുടെ അവകാശവാദം.