play-sharp-fill
കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അയയുന്നു;   ഇന്റർനെറ്റ് ഭാഗീകമായി പുനഃസ്ഥാപിച്ചു തുടങ്ങി

കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അയയുന്നു; ഇന്റർനെറ്റ് ഭാഗീകമായി പുനഃസ്ഥാപിച്ചു തുടങ്ങി

 

സ്വന്തം ലേഖകൻ

ശ്രീനഗർ: കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അയയുന്നു. ജമ്മു കാശ്മീരിന് പ്രത്യേക സംസ്ഥാന പദവി നൽകിയിരുന്ന 370-ാം അനുച്ഛേദം പിൻവലിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിരുന്നു. നിലവിൽ വിലക്കുകൾ മാറ്റി കാശ്മീരിൽ ഇന്റർനെറ്റ് ഭാഗീകമായി പുനഃസ്ഥാപിച്ചു തുടങ്ങി.


വടക്കൻ കാശ്്മീരിലെ കുപ്വാര, ബന്ദിപോര, ബാരാമുള്ള എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച പൂർണമായും നീക്കും. അതേസമയം ഇന്റർനെറ്റ് ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ സർക്കാർ വെബ്‌സൈറ്റുകൾ, അവശ്യസേവനങ്ങൾക്കായുള്ള സൈറ്റുകൾ ഇൻറർനെറ്റ് ബാങ്കിംഗ് തുടങ്ങിയവയുടെ നിയന്ത്രണമാണ് പിൻവലിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനഗർ ഉൾപ്പെടുന്ന മധ്യ കാശ്മീർ മേഖലയിലാണ് ഇന്റർനെറ്റ് വിലക്ക് ആദ്യം നീക്കിയത്. പുൽവാമ, കുൽഗാം, ഷോപ്പിയാൻ എന്നിവിടങ്ങളിൽ രണ്ട് ദിവസത്തിനകം വിലക്ക് നീക്കുമെന്നും അധികൃതർ അറിയിച്ചു.