play-sharp-fill
കനത്ത മൂടൽ മഞ്ഞിൽ റോഡ് ബ്ലോക്കായി ; പ്രസവവേദനയെടുത്ത യുവതിയെ സൈനികർ ചുമന്ന് ആശുപത്രിയിലെത്തിച്ചു ; ഇന്ത്യൻ സൈനീകരെ ഓർത്ത് അഭിമാനം തോന്നുന്നുവെന്ന് പ്രധാനമന്ത്രി

കനത്ത മൂടൽ മഞ്ഞിൽ റോഡ് ബ്ലോക്കായി ; പ്രസവവേദനയെടുത്ത യുവതിയെ സൈനികർ ചുമന്ന് ആശുപത്രിയിലെത്തിച്ചു ; ഇന്ത്യൻ സൈനീകരെ ഓർത്ത് അഭിമാനം തോന്നുന്നുവെന്ന് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ശ്രീനഗർ: പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്ക് രക്ഷകരായി എത്തിയത് സൈനികർ. ഷമീമ എന്ന യുവതിയെ ആണ് നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേർന്ന് കനത്ത മഞ്ഞിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് ട്വിറ്റർ പേജിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടു. വീഡിയോ പ്രധാനമന്ത്രിയടക്കം നിരവധി പേർ ട്വീറ്റ് ചെയ്തു.


കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതിനിടെയാണ് പ്രസവവേദന കൊണ്ട് പുളഞ്ഞ ഷമീമയ്ക്ക് രക്ഷകരായി ഇന്ത്യൻ സൈന്യം എത്തിയത്. നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേർന്ന് നാല് മണിക്കൂറോളം ചുമന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി പ്രസവിച്ചുവെന്നും അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്നും ചിനാർ കോർപ്സിന്റെ ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്. സൈനിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ളവർ ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സൈനികരെ ഓർത്ത് അഭിമാനം തോന്നുന്നു. ഷമീമയും കുഞ്ഞും സുഖമായിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. വീഡിയോ നിരവധി പേരാണ് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തത്.