play-sharp-fill
ഐ.സി.സി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങൾ

ഐ.സി.സി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങൾ

 

സ്വന്തം ലേഖകൻ

മുംബൈ: 2019ലെ ഐ.സി.സി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങൾ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഏകദിന താരമായി രോഹിത്ത് ശർമ്മയെ തിരഞ്ഞെടുത്തു. 2019ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സ്വന്തമാക്കി. ഐ.സി.സിയുടെ മികച്ച ക്രിക്കറ്റർക്കുള്ള സർ ഗാരി സോബേഴ്‌സ് ട്രോഫിയ്ക്ക് ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് അർഹനായി. ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലെത്തിക്കുകയും ആഷസിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്തതാണ് സ്റ്റോക്സിനെ ഈ അവാർഡിനായി തിരഞ്ഞെടുത്ത്.


ടെസ്റ്റിൽ കഴിഞ്ഞ വർഷം 59 വിക്കറ്റുകൾ വീഴ്ത്തിയ ഓസീസിന്റെ പാറ്റ് കമ്മിൻസാണ് 2019-ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ. ലോകകപ്പിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂക്കിവിളിച്ച ആരാധകരോട്, കൂക്കിവിളി നിർത്തി കൈയടിക്കാൻ പറഞ്ഞ കോഹ്ലിയുടെ പ്രതികരണമാണ് പുരസ്‌കാരത്തിന് അർഹമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു. ലോകകപ്പ് ടൂർണമെന്റിൽ അഞ്ചു സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഏഴു സെഞ്ചുറികളാണ് രോഹിത് ഏകദിനത്തിൽ മാത്രം സ്വന്തമാക്കിയത്.

നാഗ്പുരിൽ നടന്ന ബംഗ്ലദേശിനെതിരായ ട്വന്റി 20-യിൽ ഏഴു റൺസ് മാത്രം വഴങ്ങി ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ പ്രകടനം 2019-ലെ മികച്ച ട്വന്റി20 പ്രകടനമായി തിരഞ്ഞെടുക്കപ്പെട്ടു. പോയവർഷം ടെസ്റ്റിൽ ഓസീസിനായി അവിസ്മരണീയ പ്രകടനം നടത്തിയ മാർനസ് ലബുഷെയ്‌നാണ് ഐ.സി.സി എമർജിങ് ക്രിക്കറ്റർ.