
സ്വന്തം ലേഖകൻ
ചേളാരി: പൗരത്വഭേദഗതി നിയമം മദ്‌രസകളിൽ ഞായാറാഴ്ച പ്രാർഥന നടത്തുവാൻ ആഹ്വാനം. പൗരത്വഭേദഗതി നിയമവുമായും മറ്റും ബന്ധപ്പെട്ട് രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ നിന്നും അതുവഴി സമൂഹത്തിന് ഉണ്ടാവുന്ന വിപത്തുകളിൽ നിന്നും രക്ഷതേടുവാൻ 19 ഞായറാഴ്ച മദ്റസകളിൽ ഖുർആൻപാരായണം നടത്തിയും നാരിയത്ത് സ്വലാത്ത് ചൊല്ലിയും പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ സി.കെ.എം സ്വാദിഖ് മുസ്ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാർ, ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.