play-sharp-fill
വിമാനത്തിൽ വച്ച് ബോളിവുഡ് നടിയോട് അപമര്യാദയായി പെരുമാറിയ സംഭവം ; പ്രതിയ്ക്ക് മൂന്ന് വർഷം തടവ്

വിമാനത്തിൽ വച്ച് ബോളിവുഡ് നടിയോട് അപമര്യാദയായി പെരുമാറിയ സംഭവം ; പ്രതിയ്ക്ക് മൂന്ന് വർഷം തടവ്

സ്വന്തം ലേഖകൻ

മുംബൈ: വിമാനത്തിൽ വച്ച് ബോളിവുഡ് നടിയോട് അപമര്യാദയായി സംഭവത്തിൽ മുംബൈ സ്വദേശിയായ നാൽപ്പത്തിയൊന്നുകാരനായ വികാസ് സച്ച്‌ദേവിന് മൂന്ന് വർഷം തടവു ശിക്ഷ. നടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപായിരുന്നു സംഭവം . അതിനാൽ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ സെക്ഷൻ എട്ട്, ഐപിസി 354 എന്നീ വകുപ്പുകൾ പ്രകാരമാണ് വികാസ് സച്ച്‌ദേവ എന്നയാളെ കോടതി ശിക്ഷിച്ചത്.


ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയിലാണ് നടിക്കെതിരേ ആക്രമണമുണ്ടായത്. എയർ വിസ്താര വിമാനത്തിൽവെച്ച് സഹയാത്രികനായ വികാസ് നടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് നടി തന്റെ ഇൻസ്റ്റഗ്രാമിലെ ലൈവ് വീഡിയോയിലൂടെ ആക്രമണത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിൻസീറ്റിൽ ഇരിക്കുകയായിരുന്ന യാത്രികൻ അയാളുടെ കാല് തന്റെ സീറ്റിന്റെ ആംറസ്റ്റിൽ വെക്കുകയും കാലുകൊണ്ട് തന്നെ സ്പർശിക്കുകയുമായിരുന്നു എന്നാണ് നടി വീഡിയോയിൽ പറഞ്ഞത്. അയാളുടെ പ്രവർത്തി വീഡിയോയിൽ പകർത്താൻ താൻ ശ്രമിച്ചെന്നും എന്നാൽ വെളിച്ചം കുറവായതിനാൽ സാധിച്ചില്ലെന്നും വ്യക്തമാക്കി. . എന്നാൽ ഏഴ് പ്രോസിക്യൂഷൻ സാക്ഷികളിൽ ഒരു യാത്രക്കാരനും രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളും സച്ച്‌ദേവ വിമാനത്തിലുടനീളം ഉറങ്ങുകയാണെന്ന് പറഞ്ഞു.

കേസിൽ പ്രധാന സാക്ഷികളിൽ ഒരാൾ നടി തന്നെയായിരുന്നു. പ്രതിയെ തിരിച്ചറിയാനായി വാദിയോട് ഹാജരാകാൻ പൊലീസും പ്രോസിക്യൂഷനും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവർ തയാറായില്ല. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും സംഭവം നടന്നിട്ടുണ്ടെന്നത് നടിയുടെ തോന്നൽ മാത്രമാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.