play-sharp-fill
ഡ്രൈവിങ്ങ് സ്‌കൂൾ ഏജന്റുമാർക്കൊപ്പം മദ്യസൽക്കാരം ; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ

ഡ്രൈവിങ്ങ് സ്‌കൂൾ ഏജന്റുമാർക്കൊപ്പം മദ്യസൽക്കാരം ; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ

മലപ്പുറം : മദ്യസൽക്കാരത്തിൽ പങ്കെടുത്ത രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ.ഡ്രൈവിങ്ങ് സ്‌കൂൾ ഏജന്റുമാർക്കായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മദ്യസൽക്കാരത്തിനെതിരെയാണ് ഈ നടപടി.

തിരൂരങ്ങാടിയിലെ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് സസ്പെൻഡ് ചെയ്തത്. ബെന്നി വർഗീസ്, സുനിൽ ബാബു എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏജന്റുമാർക്കൊപ്പമിരുന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ മദ്യപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശത്തിന്റ അടിസ്ഥാനത്തിൽ ഗതാഗതകമ്മിഷണർ തൃശൂർ ഡെപ്യൂട്ടി ഗതാഗത കമ്മിഷണറോട് റിപ്പോർട്ട് തേടി. പൊതുപണിമുടക്ക് ദിവസം തലപ്പാറയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു മദ്യസൽക്കാരം.

സൽക്കാരത്തിന് ക്ഷണിച്ചുകൊണ്ട് മോട്ടോർവാഹന വകുപ്പ് ഇൻസ്പെക്ടർ ഡ്രൈവിങ്ങ് സ്‌കൂൾ ഉടമകൾ കൂടിയായ ഏജന്റുമാരുടെ വാട്സാപിലേക്ക് അയച്ച സന്ദേശത്തിൽ ഔദ്യോഗികമായ കാര്യങ്ങൾക്കു വേണ്ടി വിളിച്ച യോഗമല്ലെന്നും വിനോദം മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്. മുപ്പത്തിയഞ്ചോളം ഡ്രൈവിങ്ങ് സ്‌കൂൾ ഉടമകളും തിരുരങ്ങാടി ജോയിന്റ് ആർടിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സൽക്കാരത്തിൽ പങ്കെടുത്തു. ചെറുപ്രസംഗത്തിന് ശേഷമായിരുന്നു മദ്യ സൽക്കാരം.