play-sharp-fill
തീപിടുത്തം : നാല് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തീപിടുത്തം : നാല് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തീപിടുത്തത്തിൽ വീടുകൾ നശിച്ചാൽ ധനമസഹായം ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും. വീടുകൾക്ക് കാര്യമായ നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപയും വീട് പൂർണ്ണമായി കത്തിനശിച്ചാൻ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂർണ്ണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നൽകും.

കടൽക്ഷോഭത്തിൽ വള്ളമോ ബോട്ടോ പൂർണ്ണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി രണ്ടു ലക്ഷം രൂപയും വലയോ കട്ടമരമോ പൂർണ്ണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപയും നൽകാൻ തീരുമാനിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :