
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരം നടക്കുന്ന മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരം നടക്കുന്നതിനിടയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു സംഘം വിദ്യാർഥികളാണ് പ്രതിഷേധമുയർത്തിയത്.
എൻപിആർ വേണ്ട, എൻആർസി വേണ്ട, സിഎഎ വേണ്ട എന്നിങ്ങനെ ആലേഖനം ചെയ്ത ടീ ഷർട്ട് അണിഞ്ഞ്ക്കൊണ്ടാണ് വിദ്യാർഥികൾ പ്രതിഷേധമറിയിച്ചത്. സമാധാനപൂർവ്വമാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുവെന്നും അതിനപ്പുറത്തേക്ക് ഒന്നും ചെയ്യില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധമുണ്ടാകുമെന്ന മുന്നയിപ്പിനെ തുടർന്ന് വാംഖഡെ സ്റ്റേഡിയത്തിൽ കറുപ്പ് നിറമുള്ള വസ്തുക്കൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. അതേസമയം, പ്രതിഷേധിച്ച വിദ്യാർഥികൾ വെള്ള ടീ ഷർട്ടാണ് അണിഞ്ഞത്.
Third Eye News Live
0