കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാക്കൾ തെറിച്ചു വീണു ; നാട്ടുകാർ നോക്കി നിന്നപ്പോൾ വിദേശവനിത രക്ഷകയായി

കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാക്കൾ തെറിച്ചു വീണു ; നാട്ടുകാർ നോക്കി നിന്നപ്പോൾ വിദേശവനിത രക്ഷകയായി

സ്വന്തം ലേഖകൻ

കോവളം : കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാക്കൾ റോഡിലേക്ക് തെറിച്ചു വീണു. നിരവധി പേർ കാഴ്ചക്കാരായി മാറി നിന്നപ്പോയ പരിക്കേറ്റവർക്ക് രക്ഷകയായി എത്തിയത് വിദേശവനിത. ബൈപാസ് റോഡിൽ തിരുവല്ലം കൊല്ലന്തറയിൽ കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ബൈക്കിടിച്ചു പരിക്കേറ്റുകിടന്ന ബൈക്കുയാത്രികരായ കോവളം സ്വദേശികൾ വിഷ്ണു (24) അജിത് (21) എന്നിവർക്കാണ് വിദേശവനിത തുണയായി എത്തിയത്. നിരവധി പേർ കാഴ്ചക്കാരായി നോക്കി നിൽക്കെയായിരുന്നു അതുവഴി വാഹനത്തിൽ വന്ന വിദേശ വനിത യുവാക്കൾക്കരികിലെത്തിയത്.

ഡോക്ടർ കൂടിയായ വനിത പരുക്കേറ്റ യുവാക്കളിലൊരാളുടെ തല കൈകളിൽ ഉയർത്തി വച്ചു പരിപാലിച്ചു. നിമിഷങ്ങൾക്കുള്ളിൽ 108 ആംബുലൻസ് പൈലറ്റ് ആർ.എസ്.വിപിൻരാജ്, നഴ്‌സ് സതീഷ്‌കുമാർ എന്നിവർ എത്തി യുവാക്കളെ ആശുപത്രിയലേക്ക് കൊണ്ടു പോയി.അതുവരെ കരുതലോടെ ഇവർ അവിടെ സമയം ചെലവിട്ടത് സഹജീവി സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകരുന്നതായി. പരുക്കേറ്റ യുവാക്കളുടെ സ്ഥിതി മെച്ചപ്പെട്ടുവെന്നു 108 അധികൃതർ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group