സിനിമയിലൂടെ അപമാനിച്ചു ; മാനനഷ്ട കേസിൽ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടീസ്

സിനിമയിലൂടെ അപമാനിച്ചു ; മാനനഷ്ട കേസിൽ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : സിനിമയിലൂടെ അപമാനിച്ചു. മാനനഷ്ട കേസിൽ നടൻ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടീസ്. അഹല്യ ഫൗണ്ടേഷൻ നൽകിയ മാനനഷ്ട കേസിൽ ആണ് കോടതി പൃഥ്വിരാജിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ സ്ഥാപനത്തെ അപമാനിച്ചെന്ന കേസിൽ ആണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് അറിയിച്ചു. ഈ ഉത്തരവ് പാലിക്കുന്നതിൽ പൃഥ്വിരാജ് വീഴ്ച്ച വരുത്തിയെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ.വി.നായർ പറഞ്ഞു.

തീയറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ഡ്രൈവിംഗ് ലൈസൻസ്. ചിത്രം നിർമിച്ചിരിക്കുന്നത് പ്രിത്വിരാജും മാജിക് ഫ്രയിമിസും ചേർന്നാണ്. ചിത്രത്തിൽ ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാറിന്റെ വേഷത്തിലാണ് പ്രിത്വി എത്തുന്നത്. ചിത്രത്തിൽ ഹരീന്ദ്രൻ എന്ന കഥാപാത്രം അഹല്യയെ കുറിച്ച് മോശം പരാമർശം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group