കക്കൂസിലിരുന്ന് ഒളിക്യാമറ വച്ച് ഫ്‌ളാറ്റ് പൊളി റിപ്പോർട്ടിംങ്: ബിജു പങ്കജിനും ക്യാമറാമാനും എതിരെ പൊലീസ് കേസ്; പൊലീസ് ഉത്തരവ് ലംഘിച്ച വകുപ്പ് ചുമത്തും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കക്കൂസിലിരുന്ന് എക്‌സ്‌ക്യൂസീവായി ഫ്‌ളാറ്റ് പൊളിക്കൽ റിപ്പോർട്ട് ചെയ്ത ക്യാമറാമാനും റിപ്പോർട്ടർക്കുമെതിരെ പൊലീസ് കേസ്. പൊലീസ് ഉത്തരവ് ലംഘിച്ച് അനധികൃതമായി നുഴഞ്ഞു കയറിയ വകുപ്പ് അനുസരിച്ചാണ് കേസെടുക്കുക.

കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപ്പോർട്ട് ചെയ്തതിനാണ് റിപ്പോർട്ടർ ബിജു പങ്കജിനും ക്യാമറാമാൻ ബിനു തോമസിനുമെതിരെ പനങ്ങാട് പൊലീസ് കേസെടുത്തത്. ഉന്നതഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിക്കുന്നതിനെതിരെ ഐപിസി 188 പ്രകാരമാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച എച്ച്ടുഒ ഫ്ളാറ്റ്, ആൽഫ സെറീൻ ഇരട്ട സമുച്ചങ്ങൾ എന്നിവ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ കക്കൂസിൽ ഒളിച്ചിരുന്നാണ് പകർത്തിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇരുവരും കെട്ടിടത്തിൽ കയറിയത്. റിപ്പോർട്ടറുടെ വാർത്തയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പനങ്ങാട് പൊലീസ് എസ്എച്ച്ഒ കെ ശ്യാം പറഞ്ഞു.