കുമരകത്ത് മുൻ പഞ്ചായത്തംഗത്തിന്റെ വീട് കയറി മുളകുപൊടി അക്രമണം, സ്ത്രീകൾ ഉൾപ്പടെ അറ് പേർ ആശുപത്രിയിൽ; തർക്കമുണ്ടായത് ശ്രീനാരായണ മൈക്രോ ഫിനാൻസിനെച്ചൊല്ലി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുമരകത്ത് മുൻ പ്്ഞ്ചായത്തംഗത്തിന്റെ വീടു കയറി ആക്രമണം നടത്തിയ ഗുണ്ടാ സംഘം സ്ത്രീകൾ അടക്കമുള്ളവരുടെ നേർക്ക് മുളകുപൊടി പ്രയോഗിച്ചു.  ശ്രീ നാരായണാ മൈക്രോ ഫിനാൻസിന്റെ മൈക്ക് സെറ്റ് കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുള്ള തർക്കമാണ് സംഘർഷത്തിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിച്ചത്.

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ഗുണ്ടാ സംഘം വീടുകയറി ആക്രണം നടത്തിയത്. ആക്രമണത്തിൽ സ്ത്രീകൾ അടക്കം ആറു പേർക്ക് സാരമായി പരിക്കേറ്റു. കുമരകം മൂന്നാം വാർഡിൽ വാലേൽച്ചിറയിൽ മുൻ പഞ്ചായത്തംഗം നാരായണൻ ( 72), സഹോദരൻ വാസു (87) ഇവരുടെ മക്കളായ ദീപു (39) ബിനു ( 52 ) ,ബിനുവിന്റെ ഭാര്യ ലത (49) ,ആശദീപു (33) എന്നിവരെയാണ് അക്രമി സംഘം അടിച്ചു വീഴ്ത്തിയതും, മുളകുപൊടി പ്രയോഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ അംഗങ്ങളായ ശ്രീ നാരായണാ മൈക്രോ ഫിനാൻസിന്റെ മൈക്ക് സെറ്റ് കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുള്ള തർക്കമാണ് സംഭവത്തിനു തുടക്കം. കഴിഞ്ഞ ദിവസം അയൽവക്കത്തെ വീട്ടിലെ കയറി താമസ ചടങ്ങിൽ സംബന്ധിച്ച് മടങ്ങിയ ബിനുവിനെ വഴിയിൽ തടഞ്ഞു വച്ച സമീപവാസി മർദിച്ചിരുന്നു. തന്റെ ഭർത്താവിനെ മർദിച്ചത് ഭാര്യ ലത ചോദ്യം ചെയ്തു. ഇതോടെയാണ് സംഘർഷ സ്ഥിതി രൂക്ഷമാക്കിയത്.

തുടർന്ന് വീട്ടിലെത്തിയ അക്രമി സംഘം കുരുമുളക് പൊടി വീടിനുള്ളിലേയ്ക്കു എറിഞ്ഞ ശേഷം ആക്രമണം നടത്തുകയായിരുന്നു. കണ്ണിലും ശരീര ഭാഗങ്ങളിലും മുളകുപൊടി വീണതോടെ വീട്ടിലെ അംഗങ്ങൾ അസ്വസ്ഥരായി. ഇതോടെ ഗുണ്ടാ സംഘം വീടിനുള്ളിൽ അഴിഞ്ഞാടുകയായിരുന്നു. അയൽവാസികൾക്കെതിരെ പരിക്കേറ്റവർ പൊലീസിൽ പരാതിയും, മൊഴിയും നൽകിയിട്ടുണ്ട്.