video
play-sharp-fill

റിപ്പബ്ലിക്ക് ദിനാഘോഷം : വിമാന സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി

റിപ്പബ്ലിക്ക് ദിനാഘോഷം : വിമാന സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് വിമാന സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

18, 20, 21, 22, 23, 24, 26 തീയ്യതികളിൽ രാവിലെ 10.35 മുതൽ 12.15 വരെയാണ് വിമാനങ്ങളുടെ ലാൻഡിംഗും ടേക്ക് ഓഫും നിരോധിച്ചത്. എയർപോർട്ട് അതോറിറ്റി ഇത് സംബന്ധിച്ച നിർദ്ദേശം പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

71 -ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സുരക്ഷാ സേനയുടെ 48 കമ്പനികളെയാണ് രാജ്യ തലസ്ഥാനത്തെ സുരക്ഷ വർധിപ്പിക്കാനും ക്രമസമാധാന പാലനത്തിനുമായി വിന്യസിച്ചിരിക്കുന്നത്.