play-sharp-fill
ജെഎൻയു കാമ്പസിൽ നടന്ന മുഖംമൂടി അക്രമണത്തിൽ ഇടത് വിദ്യാർഥി നേതാവും യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ജെഎൻയു കാമ്പസിൽ നടന്ന മുഖംമൂടി അക്രമണത്തിൽ ഇടത് വിദ്യാർഥി നേതാവും യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

 

സ്വന്തം ലേഖകൻ

ഡൽഹി: ജെഎൻയു കാമ്പസിൽ നടന്ന മുഖംമൂടി ആക്രമണത്തിൽ ഇടത് വിദ്യാർഥി നേതാവും യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. യൂണിവേഴ്സിറ്റി കാമ്പസിൽ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ജെഎൻയു ആക്രമണത്തിൽ ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് പേർക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു.

കാമ്പസിലെ യൂണിയൻ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഐഷിക്ക് പുറമേ പോലീസിന്റെ ആദ്യഘട്ട പ്രതിപ്പട്ടികയിലുള്ള മറ്റ് എട്ട് പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് കാണിച്ച് ഒമ്ബത് പേർക്കും പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റി ക്രൈംബ്രാഞ്ച് കാമ്ബസിൽ നേരിട്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനം ദിവസങ്ങളായി ക്രൈംബ്രാഞ്ച് സംഘം കാമ്പസിലുണ്ട്.പതിമൂന്ന് സെക്യൂരിറ്റി ജീവനക്കാരുടെയും ഹോസ്റ്റൽ വാർഡൻമാരുടെയും മൊഴികഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

പോലീസിന്റെ ആദ്യ പ്രതി പട്ടികയിലുള്ള ഒമ്പത് പേരിൽ ഐഷി ഘോഷ് ഉൾപ്പെടെയുള്ള അഞ്ച് പേർ ഇടത് സംഘടനാ പ്രവർത്തകരായിരുന്നു. രണ്ട് പേർ എബിവിപി പ്രവർത്തകരും മറ്റ് രണ്ട് പേർ കാമ്പസിന് പുറത്തുനിന്നുള്ളവരുമായിരുന്നു.

അതേസമയം വിദ്യാർഥികളെ അക്രമിച്ച മുഖംമൂടി സംഘത്തിലെ പെൺകുട്ടിയെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ് തിങ്കളാഴ്ച അറിയിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണിത്. ഇവരുൾപ്പെടെ പ്രതികളെന്ന് സംശയിക്കുന്ന 49 പേർക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് പുറമേ വാട്സാപ്പ് ഗ്രൂപ്പുകളിലുടെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച 37 പേർക്കും നേരത്തെ പോലീസ് നോട്ടീസ് അയച്ചിരുന്നു