video
play-sharp-fill

കോടീശ്വരന്റെ കാമുകിയായി ചന്ദ്രനിൽ ചുറ്റാൻ അവസരം ; ഇരുപത് വയസ്സു കഴിഞ്ഞ സുന്ദരികൾക്ക് അപേക്ഷിക്കാം ; പരസ്യവുമായി ജാപ്പനീസ് വ്യവസായി

കോടീശ്വരന്റെ കാമുകിയായി ചന്ദ്രനിൽ ചുറ്റാൻ അവസരം ; ഇരുപത് വയസ്സു കഴിഞ്ഞ സുന്ദരികൾക്ക് അപേക്ഷിക്കാം ; പരസ്യവുമായി ജാപ്പനീസ് വ്യവസായി

Spread the love

സ്വന്തം ലേഖിക

ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയിൽ ഒപ്പം പോരാൻ ഒരു പെൺസൂഹൃത്തിനെ വേണം സുന്ദരികളായ കുട്ടികളെ തേടി ജാപ്പനീസ് കോടീശ്വരന്റെ പരസ്യം. 2023ൽ നടക്കാനിരിക്കുന്ന ചാന്ദ്രയാത്രയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് വനിതാ സുഹൃത്തിനായുള്ള പരസ്യം നൽകിയത്.

ഫാഷൻ മേഖലയിൽ പ്രമുഖനുമായ 44കാരനുമായ യുസാക്കു മെയ്സാവയാണ് സ്ത്രീ സുഹൃത്തിനെ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്തത്. 2 ബില്യൺ ഏകദേശം 14158 കോടി രൂപയാണ് ഒസാക്കുവിന്റെ ആസ്തി. സ്പേയ്സ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റിൽ ചന്ദ്രനെ വലംവക്കുന്ന ആദ്യ വിനോദ സഞ്ചാരിയാവും ഒസാക്കു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത് വയസിന് മേൽ പ്രായമുള്ള സിംഗിളായ സ്ത്രീകളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മികച്ച വ്യക്തിത്വവും സദാസമയം പോസിറ്റീവ് എനർജി പ്രവഹിപ്പിക്കുന്നവളാകണം അപേക്ഷക. ചന്ദ്രനിലേക്കുള്ള യാത്രയിൽ തനിക്കൊപ്പം പോരാനും അതിന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ ഭാഗമാകാനും സന്നദ്ധയാവണം.

ലോകസമാധാനത്തിന് വേണ്ടി ആഗ്രഹിക്കുന്നയാളാവണം. ജീവിതം അതിന്റെ പൂർണതയിൽ ആസ്വദിക്കാൻ തയ്യാർ ഉള്ളവളും ആകണം അപേക്ഷയെന്നാണ് ഒസാക്കു ആവശ്യപ്പെടുന്നത്. തനിച്ചാണെന്നുള്ള തോന്നൽ തന്റെയുള്ളിൽ വളരുകയാണ്.

ഒരു സ്ത്രീയെ പ്രണയിക്കാനുള്ള താൽപര്യം അതിഭീകരമായി തോന്നുന്നു. അതിനാലാണ് പരസ്യമെന്ന് ഒസാക്കു പരസ്യത്തിൽ വിശദമാക്കി. ജീവിതാവസാനം വരേക്കും തനിക്കൊപ്പം കഴിയാൻ സന്നദ്ധരായ സ്ത്രീകളിൽ നിന്നാണ് ഒസാക്കു അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മാത്രവുമല്ല ശൂന്യാകാശത്ത് വച്ച് തന്റെ പ്രണയം ഉറക്കെ പ്രഖ്യാപിക്കുമെന്നും ഒസാക്കു പറയുന്നു.

ജനുവരി 17 നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. ജനുവരി 25-26ന് സ്ത്രീ സുഹൃത്തിനായുള്ള തെരഞ്ഞെടുപ്പ് നടത്തും. ഫെബ്രുവരി പകുതിയോടെ അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ ഒസാക്കു പരിചയപ്പെടുമെന്നും മാർച്ച് അവസാനത്തോടെ വിജയിയെ പ്രഖ്യാപിക്കുമെന്നും ഒസാക്കു വ്യക്തമാക്കുന്നു.