video
play-sharp-fill
ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അഞ്ചുപേർ കസ്റ്റഡിയിൽ

ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അഞ്ചുപേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

ഇടുക്കി : കുമളിയിൽ ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശിയായ കമൽദാസാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളോടൊപ്പം ജോലി സ്ഥലത്തുണ്ടായിരുന്ന അഞ്ചു പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കമൽദാസും പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചു പേരും കുമളി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി എത്തിയ തൊഴിലാളികളാണ്. ഈ കെട്ടിടത്തിൽ തന്നെയാണ് ഇവർ താമസിച്ചിരുന്നതും. കെട്ടിടത്തിലെത്തിയ സമീപവാസിയാണ് അനക്കമില്ലാത്ത നിലയിൽ കമൽദാസിനെ കണ്ടത്. ഇയാൾ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേരിൽ നാലുപേരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി കണ്ടെത്തി. ഉടൻ തന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വിമവരമറിയിക്കുകയും, തുടർന്ന് കട്ടപ്പന പൊലീസ് നടത്തിയ അന്വേഷണത്തിൽ രക്ഷപ്പെട്ട അഞ്ചുരേരെയും കണ്ടെത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച അമിതമായി മദ്യപിച്ചെത്തിയ കമൽദാസ് പലതവണ നിലത്തു വീണ് പരിക്കേറ്റിരുന്നതായി കസ്റ്റഡിയിലുള്ളവർ പറയുന്നു. രാവിലെ മറ്റുള്ളവർ എഴുന്നേറ്റിട്ടും കമൽദാസ് കിടക്കുകയായിരുന്നു. മദ്യലഹരിയിൽ ഇയാൾ ഉറങ്ങുകയായിരുന്നെന്ന് കരുതി മറ്റുള്ളവർ പണി തുടങ്ങി. ശ്വാസം നിലച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെ പേടിച്ച് ഓടിപ്പോയതാണെന്ന് ഇവർ പോലീസിൽ മൊഴി നൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി.