video
play-sharp-fill
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി; പൊലീസിനെ പോലും ആക്രമിച്ച ഗുണ്ട; പൊട്ടാസിനെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തി

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി; പൊലീസിനെ പോലും ആക്രമിച്ച ഗുണ്ട; പൊട്ടാസിനെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തി

ക്രൈം ഡെസ്‌ക്

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും, പൊലീസുകാരെ അടക്കം ആക്രമിച്ച് ഭീതി പടർത്തുകയും ചെയ്തിരുന്ന ഗുണ്ടാ നേതാവ് പൊട്ടാസിനെ പൊലീസ് നാടുകടത്തി. പൊലീസുകാരെ വരെ ഭയപ്പെടുത്തി ഗുണ്ടാ അക്രമ പ്രവർത്തനങ്ങളുമായി ഏറ്റുമാനൂർ കേന്ദ്രീകരിച്ചു കഴിഞ്ഞിരുന്ന ഗുണ്ടാ സംഘത്തലവൻ
ഏറ്റുമാനൂർ കിഴക്കുംഭാഗം മംഗളം കോളേജിനു സമീപം പുന്നവേലിത്തടത്തിൽ വീട്ടിൽ ജോമോൻ മാത്യു (പൊട്ടാസ് – 29) വിനെയാണ് പൊലീസ് നാടുകടത്തിയത്.

ഗുണ്ടകളെ പ്രതിരോധിക്കുന്നതിനുള്ള കാപ്പ ആക്ട് പ്രകാരമാണ് നടപടി. ഇരുപതിലേറെ ക്രിമിനൽക്കേസുകളിൽ പ്രതിയായ ജോമോനെതിരെ ജില്ല പൊലീസ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ട് കൊച്ചി റേഞ്ച് ഐജിയ്ക്കു അയച്ചു നൽകി. ഐജി നടത്തിയ പരിശോധനയിൽ ഈ കേസുകളെല്ലാം നില നിൽക്കുന്നതാണ് എന്നു കണ്ടെത്തി. തുടർന്നു ജോമോനെ ജില്ലയിൽ കടക്കുന്നതിൽ നിന്നും വിലക്കി ഉത്തരവിറക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷത്തേക്ക് ഇനി കോട്ടയം ജില്ലയിൽ പ്രവേശിച്ചാൽ, ക്രിമിനൽക്കേസ് എടുക്കുകയും, കരുതൽ തടങ്കലിൽ സൂക്ഷിക്കുകയും ചെയ്യും. ഈ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ ഇവർ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. ഉത്തരവ് ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ-04812-535517, കോട്ടയം ഡിവൈ എസ് പി ഓഫീസ്-04812 564103,