video
play-sharp-fill

ഇപ്കായ് 6 -)മത് നാഷണൽ കോൺഫറൻസും അവാർഡ് വിതരണവും ; ജനുവരി 11 ന് കോഴിക്കാട് ഫാറൂഖ് കേളേജിൽ വച്ച് നടത്തപ്പെടുന്നു

ഇപ്കായ് 6 -)മത് നാഷണൽ കോൺഫറൻസും അവാർഡ് വിതരണവും ; ജനുവരി 11 ന് കോഴിക്കാട് ഫാറൂഖ് കേളേജിൽ വച്ച് നടത്തപ്പെടുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വിദ്യാഭ്യാസ ,സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇപ്കായ് (ഇൻസ്റ്റിറ്റുട്ട് ഫോർ പേഴ്‌സൺ സെന്റേർഡ് അപ്രോച്ചസ് ഇൻ ഇൻഡ്യ ) 6 മത് നാഷണൽ കോൺഫറൻസും അവാർഡ് വിതരണവും ജനുവരി 11-ാം തീയതി ‘കോഴിക്കോട് ഫറൂഖ് കോളേജിൽ വെച്ച് നടത്തുന്നു.

ഇംഗ്ലണ്ടിലെ ഓർഗനൈസേഷൻസ് ആയ ഡയമെൻഷൻസും, ഡിസ്‌കവറിയുമായി ചേർന്നാണ് ഇപ്കായ് ദേശീയ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തി കേന്ദ്രീകൃത ഇപ്പെടലുകളുടെ ആവശ്യകതയും അതിലൂടെ സമൂഹത്തിൽ ഉണ്ടാക്കേണ്ട മാറ്റങ്ങളെയും അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോൺഫറൻസിൽ ഇംഗ്ലണ്ടിൽനിന്ന് ഡിസ്‌കവറിയുടെ മനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള വിദഗ്ദരായ ലൂക്ക് ജോയ് സ്മിത്ത്, അമൻഡാ വാട്ട്‌സ് ,ആദം വാക്കർ, ഹന്ന ഗ്രീൻ, ഹാരിറ്റവേറെ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ഉന്നമനത്തിനായി 8 വർഷത്തിലധിമായി കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇപ്കായ്.

പ്രത്യേക ശ്രദ്ധ അർഹിക്കുന്നവരുടെ ക്ഷേമവും സന്തോഷവും അവർക്കു വേണ്ടിയുള്ള നിയമപരമായ ഇടപെടലുകൾ, പൊതുസ്ഥലങ്ങളിലും ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് മുന്നിലും അംഗപരിമിതർക്ക് പാർക്കിംഗ്, വൈകല്യമുള്ള കുട്ടികളുടെ ഒപ്പം പഠനത്തിലും സാമ്പത്തികമായും പിന്നോട്ട് നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി അവരുടെ സമൂഹിക ജീവിതം മെച്ചപ്പെടുത്തുന്ന പ്രൊജക്ടായ ടീൻ ഇപ്കായ് ഉൾപ്പെടെ നിരവധി സാമൂഹിക നന്മ ചെയ്യാൻ ഇപ്കായ് എന്ന സംഘടനക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനത്തെ മുൻനിർത്തി ഇപ്കായ് ദേശീയ അവാർഡുകൾ ഡോ. പി.എ ഇബ്രാഹിം ഹാജിയും, ശ്രീ. ഷിഹാബുദീൻ സി .പി യും ഏറ്റുവാങ്ങും.

ഡോ. കെ.മണികണ്ഠൻ, ശ്രീ. രാജേഷ് മണിമല, ശ്രീ പ്രദീപ് കുമാർ, പ്രൊഫ. സി. ഉമ്മർ, ശ്രീ .അബ്ദുള്ള മാസ്റ്റർ, ശ്രീ. കെ.പി ശ്രീകുമാർ, ശ്രീ. കോട്ടയം ബാബുരാജ് ,ശ്രീമതി. ബീന മൺസൂർ, കുമാരി അഞ്ചുറാണി എന്നിവർ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന അവാർഡും ഏറ്റുവാങ്ങുമെന്നും ഇപ്കായ് ഭാരവാഹികളായ ഡയറക്ടർ ഡോ. മാത്യു കണമല, നാഷണൽ കോർഡിനേറ്റർ ശ്രീ.അനീഷ് മോഹൻ, ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. സി.കെ. സുബൈർ എന്നിവർ അറിയിച്ചു.