
നടിയെ അക്രമിച്ച കേസ് ; ദിലീപ് സുപ്രീംകോടതിയിലേക്ക്
സ്വന്തം ലേഖിക
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് വരുന്നതുവരെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്. കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും.
കേസിൽ സാക്ഷിവിസ്താരം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിലും ദിലീപ് ഹർജി നൽകിയിരുന്നു. എന്നാൽ, വിചാരണക്കോടതി ഇതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാൻ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 30ന് സാക്ഷിവിസ്താരം ആരംഭിക്കാനാണ് വിചാരണക്കോടതി തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമായി 136 സാക്ഷികളെയാണ് വിസ്തരിക്കും.
Third Eye News Live
0
Tags :