ജെ.എൻ.യു കാമ്പസിലെ അക്രമം നടത്തിയത് വിദ്യാർഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷിൻറെ നേതൃത്വത്തിൽ ; ചിത്രങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ്
സ്വന്തം ലേഖകൻ
ഡൽഹി: ജെ.എൻ.യു കാമ്പസിലെ അക്രമം വിദ്യാർഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷിൻറെ നേതൃത്വത്തിൽ ചിത്രങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ്. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെതെന്ന പേരിൽ പോലീസ് ചിത്രങ്ങൾ പുറത്തുവിട്ടു. ഐഷി ഘോഷിൻറെയും മറ്റ് വിദ്യാർഥി നേതാക്കളുടെയും ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ഒമ്പത് പേരാണ് അക്രമസംഭവങ്ങളിൽ പ്രതികളെന്ന് പൊലീസ് പറയുന്നു. കമ്പ്യൂട്ടർ സെർവർ റൂം നശിപ്പിച്ചതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും അതിനാൽ മറ്റ് വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചും അന്വേഷണം നടത്തിയുമാണ് പ്രതികളെ കണ്ടെത്തിയതെന്ന് ഡൽഹി ഡി.സി.പി ജോയ് ട്രിക്കി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷ്, എം.എ കൊറിയൻ വിദ്യാർഥി വികാസ് പട്ടേൽ, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥി പങ്കജ് മിശ്ര, മുൻ വിദ്യാർഥി ചുൻചുൻ കുമാർ, ഗവേഷക വിദ്യാർഥി യോഗേന്ദ്ര ഭരദ്വാജ്, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിദ്യാർഥി ഡോലൻ സാമന്ത, സുചേത തലൂദ്കർ, ലാംഗ്വേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസിലെ പ്രിയ രഞ്ജൻ, വാസ്‌കർ വിജയ് എന്നിവരെയാണ്
പോലീസ് അക്രമസംഭവങ്ങളിൽപ്രതി ചേർത്തത്.