
”ഇനി ഒരിക്കൽ പോലും കൈയ്യടിക്കില്ലെടോ.. മര്യാദയും മാന്യതയുമൊക്കെ ഒരു ക്വാളിറ്റിയാണെടോ” ; പ്രിഥ്വി രാജിനെതിരെ രൂക്ഷവിമർശനവുമായി അഹല്യ മെറ്റീരിയൽസ് മാനേജർ
സ്വന്തം ലേഖകൻ
കൊച്ചി: പ്രിഥ്വി രാജിനെതിരെ രൂക്ഷവിമർശനവുമായി അഹല്യ മെറ്റീരിയൽസ് മാനേജർ. ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ ഒരു സംഭാഷണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വിരുദ്ധതലത്തിലായാൽ പോലും സന്ധി ചെയ്യാത്ത നിലപാടുകളോട് എന്നും ബഹുമാനമാണ് തോന്നിയിട്ടുള്ളത്. നിലപാട് എന്നത് ഒരു ക്വാളിറ്റിയായി കണക്കാക്കുന്നു. മലയാള സിനിമ ലോകത്ത് നിന്നും അപൂർവ്വമായി മാത്രം പുറംലോകത്തേയ്ക്ക് എത്തുന്ന ഇത്തരം ആഘോഷങ്ങളിൽ ഫാൻബോയ് എന്ന നിലയ്ക്ക് ആർപ്പുവിളിച്ച് കൈയ്യടിച്ചിട്ടുണ്ട്. ഇനി മേലിൽ എന്റെ സിനിമകളിൽ സ്ത്രീകളെ ആക്ഷേപിക്കില്ലെന്ന് ഉറപ്പ് പറയുന്നു എന്ന നിലപാടിനോട് കൈയ്യടിച്ചത് ബഹുമാനത്തോടെയാണ്. താങ്കളുടെ ലൂസിഫറിലെ ഐറ്റം ഡാൻസ് കണ്ടപ്പോൾ പുത്തനരിയിൽ കല്ല് കടിച്ചോയെന്ന് തോന്നിയിരുന്നു. ആ കല്ല് അരിയിൽ നിന്നും പെറുക്കിക്കളഞ്ഞ് അരി കഴുകി അടുപ്പത്തിട്ടു. അതിലൊക്കെ സ്ത്രീ വിരുദ്ധത കാണാനാണെങ്കിൽ പ്രശസ്തമായ പല പെയിന്റിംഗുകൾ പോലും സ്ത്രീ വിരുദ്ധമാണെന്ന് പറയേണ്ടി വരുമെന്ന് താങ്കൾ പറഞ്ഞതായി അറിഞ്ഞു. പെറുക്കിക്കളഞ്ഞ കല്ല് കഞ്ഞി കുടിക്കാനിരുന്നപ്പോൾ വീണ്ടും കിട്ടി.
ലൈസൻസിലേക്ക് എത്തുമ്പോൾ ഞങ്ങളൊക്കെ കുടിക്കുന്ന കഞ്ഞിയിൽ നിന്നും പാറക്കഷണങ്ങൾ പെറുക്കിക്കളയേണ്ടി വരുമല്ലോ. പണ്ട് ഞാൻ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞിട്ടുണ്ടന്നും കൈയ്യടി മേടിച്ചിട്ടുണ്ടെന്നും സമ്മതിച്ചിരുന്നല്ലോ. അത് ബുദ്ധി ഉറയ്ക്കാഞ്ഞിട്ടാണെന്നാണ് ന്യായം പറഞ്ഞത്. എന്തിനാണ് മിസ്റ്റർ പ്രിഥ്വിരാജ് സുകുമാരൻ അഹല്യ ആശുപത്രിയെ അപകീർത്തിപ്പെടുത്തുന്ന ഡയലോഗ് താൻ സിനിമയിൽ പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മനപ്പൂർവ്വം ഇങ്ങനെ പറഞ്ഞത്. അറിയാതെയാണെന്ന് കരുതാൻ താൻ ഡയപ്പറിൽ മുള്ളുന്ന കുഞ്ഞാവയൊന്നും അല്ലാലോ..കൈയ്യടി കിട്ടാനും കാശുവാങ്ങിയുമൊക്കെ ആയിരിക്കുമല്ലോ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താങ്കളുടെ ഒരു സിനിമയുമായി ബന്ധപ്പെട്ട് എത്ര കുടുംബങ്ങൾ ജീവിക്കുന്നുണ്ടാകും. നാട്ടിലും മറുനാട്ടിലുമൊക്കെയായി അതിൽ കൂടുതൽ ആളുകൾ അഹല്യ വഴി ജീവിക്കുന്നുണ്ടെടോ. ആർക്കെങ്കിലും വേണ്ടിയാണ് താൻ ഈ പണി ചെയ്തതെങ്കിൽ ഒരുമാതി ചെറ്റത്തരമായി പോയെടോ..മാന്യ മര്യാദയായി പോകുന്ന ഒരു സ്ഥാപനത്തെ ആക്ഷേപിച്ച തനിക്കൊന്നും വേണ്ടി മേലിൽ ഇനി ഒരിക്കൽ പോലും കൈയ്യടിക്കില്ലെടോ.. മര്യാദയും മാന്യതയുമൊക്കെ ഒരു ക്വാളിറ്റിയാണെടോ.