video
play-sharp-fill

മലയാളികൾക്ക് റമ്മിനോടുള്ള താത്പര്യം കുറയുന്നു ; പ്രിയം ബ്രാൻഡിയോട്

മലയാളികൾക്ക് റമ്മിനോടുള്ള താത്പര്യം കുറയുന്നു ; പ്രിയം ബ്രാൻഡിയോട്

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റമ്മിൽ നിന്നും മലയാളികളുടെ ഇഷ്ട ബ്രാന്റായി ബ്രാൻഡി മാറുന്നതായി കണക്കുകൾ പറയുന്നു. 2010 വരെ റം ബ്രാൻഡുകൾക്ക് വിപണിയിൽ 52ശതമാനമായിരുന്നു. കഴിഞ്ഞ 9വർഷത്തിനിടെ 43 ശതമാനമായി കുറഞ്ഞതായി ബെവ്കോയുടെ മാർകറ്റ് ഷെയർ കണക്കുകൾ വ്യക്തമാക്കുന്നു.

51ശതമാനം വിപണി പങ്കാളിത്തമാണ് നിലവിൽ ബ്രാൻഡിക്കുള്ളത്. വോഡ്ക, വിസ്‌കി വൈൻ തുടങ്ങിയവയുടെ വിപണി പങ്കാളിത്തം വളർന്നിട്ടില്ലെന്നാണ് കണക്കുകൾ. വിസ്‌കിക്കും വോഡ്കക്കും ജിന്നിനുംകൂടി ആറ് ശതമാനം മാത്രമാണ് വിപണ പങ്കാളിത്തമുള്ളത്. ഇതിൽ നാല് ശതമാനം വിസ്‌കിയും മറ്റുള്ളവ രണ്ടു ശതമാനവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിസ്‌കിയുടെ മാർക്കറ്റ് ഷെയർ ഇപ്പോള് നാല് ശതമാനം മാത്രമായി കുറഞ്ഞു. ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങളിൽ ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർധനവാണ് ഇതിന്റെ പ്രധാന കാരണമായി ബെവ്കോ ചൂണ്ടിക്കാട്ടുന്നത്.

വിദേശ മദ്യങ്ങളുടെ വില ബെവ്കോ പലപ്പോഴായി കുറച്ചിരുന്നു. പക്ഷേ ഇഎൻഎയുടെ വില ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ബെവ്കോ വ്യക്തമാക്കുന്നു.