സ്വർണ വിലയിൽ വീണ്ടും വർധനവ് ; പവന് 520 രൂപ വർദ്ധിച്ചു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഗ്രാമിന് 65 രൂപയും വർദ്ധിച്ചു. ഇതോടെ പവന് 30,400 രൂപയും ഗ്രാമിന് 3,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ഇന്നലെ ആഭ്യന്തര വിപണിയിൽ പവന് 320 രൂപ കുറഞ്ഞശേഷമാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്. ഗ്രാമിന് 3,735 രൂപയിലും പവന് 29,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തിങ്കളാഴ്ച ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 3,775 രൂപയും പവന് 30,200 രൂപയുമായിരുന്നു നിരക്ക്. ഇതിന് ശേഷമാണ് ഇന്ന് സ്വർണ വില വീണ്ടും ഉയർന്ന് സർവകാല റെക്കോർഡിൽ എത്തിനിൽക്കുന്നത്.