കാക്കനാട്ട് കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ: പരിക്കേറ്റ പെൺകുട്ടിയെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു; പ്രതി അമൽ പിടിയിൽ
ക്രൈം ഡെസ്ക്
കൊച്ചി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക പതിനേഴുകാരി ഗുരുതരാവസ്ഥയിൽ. സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.
ഇതിനിടെ കേസിലെ പ്രതി വാഴക്കാല പടമുകള്‍ സ്വദേശി അമലിനെ(20) പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് കാക്കനാട് കുസുമഗിരി ആശുപത്രിക്ക് സമീപത്തെ ഇടറോഡില്‍ വെച്ചാണ് അമല്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ ശരീരമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ ഉടനെ കാക്കനാട് കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറ്, നെഞ്ച്, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് കുത്തേറ്റിട്ടുള്ളത്.
എറണാകുളത്ത് ചികിത്സ നടത്താന്‍ പണമില്ലാത്തതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കാക്കനാട് വെച്ച് കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ തിങ്കളാഴ്ച എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
ഈ സാഹചര്യത്തില്‍ ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രിയിലില്ലെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കല്‍ കോളേജിലേക്കോ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
കോട്ടയം വരെ പെണ്‍കുട്ടിയുമായി യാത്ര ചെയ്യുക അപകടരമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ആദ്യം തീരുമാനിച്ചിരുന്നു.
എന്നാല്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാവില്ലെന്ന് മനസ്സിലാക്കിയതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി വൈകീട്ട് ആറുമണി മുതല്‍ എട്ടുമണി വരെ കുസുമഗിരി ആശുപത്രിക്ക് സമീപത്തെ ഡേ കെയറിലെ ആയയെ സഹായിക്കാന്‍ പോകുന്നുണ്ട്. ഇത് മനസ്സിലാക്കിയ യുവാവ് ഡേ കെയറിനു മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി സംസാരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിലത്ത് തള്ളിയിട്ട ശേഷം ദേഹത്തിരുന്ന് ദേഹമാസകലം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
മാറി നിന്നില്ലെങ്കില്‍ ഞാന്‍ ചേച്ചിയേയും കുത്തുമെന്ന് ഡേ കെയറിലെ ആയയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി പെൺകുട്ടിയെ കുത്തി വീഴ്ത്തിയത്. പൊലീസുകാരിയെ കൊന്നതുപോലെ നിന്നെയും കൊല്ലുമെന്ന് ഇയാള്‍ അലറി.
പെണ്‍കുട്ടിയെ ഉടനെ കാക്കനാട് കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും നാഡിമിടിപ്പ് കുറവായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നെഞ്ചിലെ കുത്ത് ആഴമേറിയതാണ്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ശസ്ത്രകിയ നടത്തി. തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടിയുടെ രക്തം ഒരുപാട് നഷ്ടപ്പെട്ടിട്ടുണ്ട്. ഒ നെഗറ്റീവ് ഗ്രൂപ്പ് ആയതിനാല്‍ കിട്ടാന്‍ തീവ്രശ്രമം നത്തുകയാണ്.
പെണ്‍കുട്ടിയും മാതാവും കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. വീടിനത്തുള്ള റെസ്റ്റോറന്റില്‍ ജോലിക്ക് പോയാണ് മാതാവ് കുടുംബം നോക്കുന്നത്. മാതാവിനെ സഹായിക്കാനാണ് പഠനത്തിനൊപ്പം പെണ്‍കുട്ടി ഡേ കെയറില്‍ ജോലിക്ക് പോയിരുന്നത്.