video
play-sharp-fill

ഇന്ദുമൽഹോത്രയില്ലാതെ ശബരിമലയിലെ ഒൻപതംഗ ബഞ്ച് ..! ആശങ്കയിൽ അയ്യപ്പഭക്തർ: ഒൻപതംഗ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

ഇന്ദുമൽഹോത്രയില്ലാതെ ശബരിമലയിലെ ഒൻപതംഗ ബഞ്ച് ..! ആശങ്കയിൽ അയ്യപ്പഭക്തർ: ഒൻപതംഗ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിൽ വാദം കേൾക്കാനുള്ള ഒൻപതംഗ ബഞ്ചിൽ നിന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര പുറത്തായി. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച വിധി പ്രഖ്യാപിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ എതിരായി വിധി പ്രഖ്യാപിച്ച ജഡ്ജിമാരിൽ ഒരാളായിരുന്നു ഇന്ദു മൽഹോത്ര. എന്നാൽ , ഇവരെ ഒഴിവാക്കിയാണ് സുപ്രീം കോടതി ഒൻപത് അംഗ ബഞ്ച് രൂപീകരിച്ചത്. നേരത്തെ ശബരിമല യുവതി പ്രവേശം പരിഗണിച്ചിരുന്ന അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ്.നരിമാന്‍,ഖാന്‍ വില്‍ക്കര്‍ എന്നിവര്‍ ബെഞ്ചിലില്ല.

നിയമപ്രശ്‌നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാലഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം.ശാന്തനഗൗഡര്‍, ബി. ആര്‍.ഗവായ്,എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റുഅംഗങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദംകേള്‍ക്കും.ശബരിമല ഉള്‍പ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ചില്‍നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കുക.

നവംബര്‍ 14-നാണ് ശബരിമലവിഷയം അഞ്ചംഗബെഞ്ച് വിശാലബെഞ്ചിനുവിട്ടത്. അന്നത്തെ വിധിയനുസരിച്ച്‌ മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നീ വിഷയങ്ങള്‍കൂടി ഒന്‍പതംഗ ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍, ആ കേസുകള്‍ മറ്റു ബെഞ്ചുകളുടെ പരിഗണനയിലിരിക്കുന്നതിനാല്‍ അവയെക്കുറിച്ച്‌ തിങ്കളാഴ്ചത്തെ നോട്ടീസില്‍ പറയുന്നില്ല.

ശബരിമലയിലും സമാനമായ കേസുകളിലുമെല്ലാം ഉദ്ധരിക്കുന്ന ശിരൂര്‍മഠം കേസിലെ വിധിപറഞ്ഞത് ഏഴംഗ ബെഞ്ചാണ്. ശബരിമലവിഷയം ഒന്‍പതംഗ ബെഞ്ചിനു വിടാന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ തീരുമാനിച്ചത് അതുകൊണ്ടാകാം.

ശബരിമലയിലെ സ്ത്രീവിലക്കിനു സാധുത നല്‍കിയ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനം അനുവദിക്കല്‍) ചട്ടമാകും ഒന്‍പതംഗ ബെഞ്ച് മുഖ്യമായും പരിഗണിക്കുക. തുല്യതയും മതാനുഷ്ഠാനത്തിനുള്ള അവകാശവും തമ്മിലുള്ള ബന്ധം, ആചാരങ്ങള്‍ മതത്തിന്റെയോ പ്രത്യേക വിശ്വാസിസമൂഹത്തിന്റെയോ അവിഭാജ്യഘടകമാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം, ഇതു സമുദായമേധാവികള്‍ തീരുമാനിക്കേണ്ടതാണോ, മതാചാരങ്ങള്‍ അതിനുപുറത്തുള്ളവര്‍ ചോദ്യംചെയ്യുന്നത് എത്രത്തോളം അംഗീകരിക്കാം തുടങ്ങിയ വിഷയങ്ങളും പരിശോധിച്ചേക്കും.