play-sharp-fill
ഞങ്ങടെ ഗുണ്ടകൾ പൊലീസിനെ തല്ലിയാൽ നിങ്ങൾക്കെന്താ നാട്ടാരേ ..! ബീഡി നൽകാത്തതിനും ബിരിയാണി നൽകാത്തതിനും പൊലീസിന് ഗുണ്ടകളുടെ കൂട്ട ഇടി: പൊലീസിനെ തല്ലിയിട്ടും ചോദിക്കാനും പറയാനും ആരുമില്ല

ഞങ്ങടെ ഗുണ്ടകൾ പൊലീസിനെ തല്ലിയാൽ നിങ്ങൾക്കെന്താ നാട്ടാരേ ..! ബീഡി നൽകാത്തതിനും ബിരിയാണി നൽകാത്തതിനും പൊലീസിന് ഗുണ്ടകളുടെ കൂട്ട ഇടി: പൊലീസിനെ തല്ലിയിട്ടും ചോദിക്കാനും പറയാനും ആരുമില്ല

ശ്രീകുമാർ

കോട്ടയം: പൊലീസ് മർദനങ്ങൾ വാർത്തയും , അന്തിച്ചർച്ചയും ആക്കുന്ന മാധ്യമങ്ങൾ പൊലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ കാണുന്നതേയില്ല. ബീഡി വാങ്ങി നൽകാത്തതിനും ബിരിയാണി വാങ്ങി നൽകാത്തതിനും ഗുണ്ടകൾ പൊലീസുകാരെ ഓടിച്ചിട്ട് അടിക്കുകയാണ്. കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെട്ട് , നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഗുണ്ടകളെ പിടികൂടുമ്പോൾ പൊലീസ് രണ്ടിടി കൊടുത്താൽ രംഗത്തിറങ്ങുന്ന മനുഷ്യാവകാശ പ്രവർത്തകർ , പൊലീസുകാർക്ക് നേരെ നിരന്തരം ആക്രമണം  ഉണ്ടാകുമ്പോൾ മൗനവൃതത്തിലാണ്

ബീഡി വാങ്ങി നൽകാഞ്ഞതിൽ ക്ഷുഭിതനായ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ജയിലിൽ പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചതാണ് സംഭവം. നാഗമ്പടം മുതൽ പൊലീസുകാരുമായി ഉടക്കിയ പ്രതി ഒടുവിൽ , ജയിലിനുള്ളിൽ വച്ച് കൈ വിലങ്ങിന് പൊലീസുകാരന്നെ ഇടിക്കുകയായിരുന്നു. ഇടി തടയാൻ ഉള്ള ശ്രമത്തിനിടെയാണ് പൊലീസുകാരന്റെ കൈ ഒടിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം പൊങ്ങത്താനം ശാന്തിനഗര്‍ കോളനിയില്‍ മുള്ളനനയ്ക്കല്‍ മോനുരാജ് പ്രേ(24) മാണ് പൊലീസുകാരന്റെ കൈ തല്ലി ഒടിച്ചത്.  മറ്റൊരു കേസിൽ വിചാരണയ്ക്കായി എറണാകുളത്തേയ്ക്ക് പോയി മടങ്ങുന്നതിനിടെയാണ് പൊലീസുകാരനെ ആക്രമിച്ചത്.

ചൊവ്വാഴ്ചയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്.  നിരവധി കേസുകളില്‍ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റ് പുകവലിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതി പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.  കൈയ്യിലെ വിലങ്ങ് കൊണ്ടാണ് പോലുസുകാരന്റെ തലയ്ക്ക് ഇയാൾ അടിച്ചത്.

തൃശ്ശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിലാണ് സംഭവം. കോടതിയിലെ ശുചിമുറിയില്‍ വെച്ച്‌ പുകവലിക്കാന്‍ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൈയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പോലീസുകാരന്റെ തലക്കടിച്ചത്. എആര്‍ ക്യാമ്ബ് എഎസ്‌ഐ ജോമി കെ ജോസിനാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ പോലീസുകാരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുപുഴ കവര്‍ച്ചാ കേസിലെ വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഒരു മാസം മുൻപ് ത്യശൂരിൽ ബിരിയാണി വാങ്ങി നൽകാതിരുന്നതിനെ തുടർന്ന് പ്രതി പൊലീസുകാരെ ആക്രമിച്ചിരുന്നു. എന്നാൽ ഒരു കേസ് എടുക്കുന്നതോടെ ഇതെല്ലാം കെട്ടടങ്ങും

ഒറ്റപ്പെട്ട പൊലീസ് മർദനങ്ങൾ പോലും ക്രൂരമായ ആക്രമണമാക്കി , വിവാദ അന്തിചർച്ച സംഘടിപ്പിക്കുന്ന മാധ്യമങ്ങളും , പൊലീസുകാർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതികരിച്ചില്ല. പ്രതികൾ കോടതിയിൽ എത്തുമ്പോൾ അവർക്ക് മർദനം ഏറ്റിട്ടുണ്ടോ എന്ന് ചോദിക്കുന്ന ജഡ്ജിമാരും പൊലീസുകാർക്ക് നേരെയുള്ള മർദനത്തെപ്പറ്റി മിണ്ടിയിട്ടില്ല .