സ്വന്തം ലേഖൻ
തൃശ്ശൂർ : പുകവലിക്കാൻ അനുവദിച്ചില്ല, കോടതിയ്ക്കുള്ളിൽ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കോടതിയിലെ ശൗചാലയത്തിൽ വെച്ച് പുകവലിക്കാൻ പൊലീസുകാരൻ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പൊലീസുകാരന്റെ തലക്കടിച്ചത്.
തൃശ്ശൂർ ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയിലാണ് സംഭവം. നെടുപുഴ കവർച്ചാ കേസിലെ വിചാരണയ്ക്കായി പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ എ.ആർ ക്യാമ്പ് എ.എസ.്‌ഐ ജോമി കെ ജോസിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റാണ് പൊലീസുകാരെ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group