കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട്  മാംസാഹാരം കഴിക്കരുത് ; ജീവിതത്തിലൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ബി.ജെ.പി നേതാവ്

കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് മാംസാഹാരം കഴിക്കരുത് ; ജീവിതത്തിലൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ബി.ജെ.പി നേതാവ്

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് നമ്മൾ മാംസാഹാരം കഴിക്കരുത്. ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഗുജാറാത്ത് സ്പീക്കറും ബി.ജെ.പി നേതാവായ രാജേന്ദ്ര ത്രിവേദി . ശ്രീനാരായണ കൾച്ചർ മിഷൻ നടത്തുന്ന സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളെക്കൊണ്ട് ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു അദ്ദേഹം. മാംസാഹാരം ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് ത്രിവേദി വിദ്യാർത്ഥികൾക്ക് മുന്നിൽ അവകാശപ്പെട്ടത് . കൂടാതെ കണ്ണടച്ച് ജനിച്ചവരെല്ലാം മാംസാഹാരികളാണെന്നും അദ്ദേഹം പറഞ്ഞു.

‘ നമ്മൾ ഒരിക്കലും മാംസാഹാരം കഴിക്കരുതെന്നാണ് ഇന്ത്യൻ സംസ്‌കാരം പറയുന്നത്. നമ്മൾ സസ്യാഹാരികളായിരിക്കണം. എന്തുകൊണ്ട് ? നമ്മുടെ ഋഷി വര്യൻമാർ പറഞ്ഞിട്ടുണ്ട്; പൂച്ചക്കുട്ടി ജനിക്കുമ്‌ബോൾ അതിന്റെ കണ്ണുകൾ അടഞ്ഞിരിക്കും. പട്ടിക്കുട്ടികൾ ജനിക്കുമ്‌ബോഴും കണ്ണുകൾ അടഞ്ഞിരിക്കും. കടുവയുടെയും പുലിയുടെയും കുട്ടികൾ ജനിക്കുന്നതും അടഞ്ഞ കണ്ണുകളോടെയാണ്. എന്നാൽ മനുഷ്യക്കുട്ടികൾ ജനിക്കുന്നത് കണ്ണുകൾ തുറന്നാണ്. അതുകൊണ്ട് നമ്മൾ മാംസാഹാരം കഴിക്കരുത്. ഇതാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നത്…’ ത്രിവേദി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് അംബേദ്ക്കറല്ലെന്നും ബ്രാഹ്മണനാണെന്ന് പ്രസ്താവിച്ച് നേരത്തേയും വിവാദങ്ങളിൽ ഇടംനേടിയിരുന്നു ഈ നേതാവ് . ’60 രാജ്യങ്ങളുടെ ഭരണഘടന പഠനവിധേയമാക്കിയതിന് ശേഷമാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത് എന്ന കാര്യം നിങ്ങൾക്കറിയാമോ? ഡോ. ബി. ആർ. അംബേദ്കറിന് ഭരണഘടനയുടെ കരട് നൽകിയത് ആരാണെന്ന് അറിയാമോ? ഭരണഘടനയിൽ അംബേദ്കറിന്റെ പേര് ഏറ്റവും ബഹുമാനത്തോടെയാണ് എല്ലാവരും പരാമർശിക്കുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ (അംബേദ്കറിന്റെ) വാക്കുകളിൽ കരട് രൂപം തയ്യാറാക്കിയത് ബ്രാഹ്മണനായ, ബി എൻ റാവു എന്ന ബെനഗൽ നർസിംഗ് റാവു ആണ്.’ രാജേന്ദ്ര ത്രിവേദി പ്രതികരിച്ചു . ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ത്രിവേദിയുടെ ഈ വിവാദ പ്രസ്താവന . ഒരവസരത്തിൽ ശ്രീകൃഷ്ണൻ ഒ.ബി.സിയാണെന്നും ശ്രീരാമൻ ക്ഷത്രിയനാണെന്നും ത്രിവേദി പ്രതികരിച്ചിരുന്നു.