പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി ; അച്ഛനും മകനും അറസ്റ്റിൽ

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: പതിനൊന്ന് വയസ്സുകാരിയെ നിരന്തരമായി പീഡിനത്തിന് ഇരയാക്കിയ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടിയിലാണ് സംഭവം. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മൽ ലക്ഷം വീട് കോളനിയിലെ സന്തോഷ് എന്ന 48കാരനും മകൻ അപ്പു എന്ന് വിളിക്കുന്ന 22കാരൻ അരുൺലാലിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി ഒന്നാംക്ലാസിൽ പഠിക്കുന്ന കാലം മുതൽ അരുൺലാൽ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നുവെന്നും മൂന്നാം ക്ലാസ് മുതൽ അരുൺലാലിന്റെ അച്ഛൻ സന്തോഷും പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നെന്നും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ ബന്ധുക്കൾ വീട്ടിൽ ഇല്ലാത്തപ്പോൾ വീട്ടിൽ എത്തിച്ചും ചിലപ്പോൾ അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയും സ്വന്തം വീട്ടിൽ വെച്ചും സന്തോഷ് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്ന് പോലീസ് പറയുന്നു. പോക്സോ നിയമം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.