നടി അക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ശനിയാഴ്ച
സ്വന്തം ലേഖിക
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ശനിയാഴ്ച രാവിലെ 11 മണിക്ക്. ദിലീപിനെപ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹർജിയിൽവിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനിൽക്കില്ലെന്നാണ് ദിലീപിന്റെ വാദം.
11 മണിയോടു കൂടി കൊച്ചിയിലെ വിചാരണ കോടതി വിധി പറയും. വിചാരണ ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് ദിലീപ് വിടുതൽ ഹർജി നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റപത്രത്തിൽ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്ന് ദിലീപിൻറെ ഹർജിയിൽ പറയുന്നു.എന്നാൽ ഈ വാദങ്ങളെപ്രോസിക്യൂഷൻ എതിർത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹർജിയിലുണ്ട്. അതിനാൽ അടച്ചിട്ട കോടതിയിലാണ് വാദം നടന്നത്.
പൾസർ സുനിയുടെയും ദിലീപിന്റെയും ഒരേടവർലൊക്കേഷനുകൾ, കോൾലിസ്റ്റുകൾ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിനെ ഒഴിവാക്കിയാൽ കേസിനെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിക്കുന്നത്.