play-sharp-fill
ഹാജർ രേഖപ്പെടുത്താനും ലാബ് ഉപയോഗിക്കാനും വി.സി അനുവാദം നൽകുന്നില്ല ; അഞ്ച് വർഷമായിട്ടും ഗവേഷണം പാതിവഴിയിലാണ് ;എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി രംഗത്ത്

ഹാജർ രേഖപ്പെടുത്താനും ലാബ് ഉപയോഗിക്കാനും വി.സി അനുവാദം നൽകുന്നില്ല ; അഞ്ച് വർഷമായിട്ടും ഗവേഷണം പാതിവഴിയിലാണ് ;എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി രംഗത്ത്

 

സ്വന്തം ലേഖിക

കോട്ടയം: എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി രംഗത്ത്. നാനോ സയൻസിലെ ഗവേഷക വിദ്യാർത്ഥിനി ദീപാ പി.മോഹനൻ ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യം കിട്ടാത്തതിനാൽ ഗവേഷണം പാതി വഴിയിൽ മുടങ്ങിയ അവസ്ഥയിലാണെന്നും വിദ്യാർത്ഥിനി പറഞ്ഞു.

ദീപയ്ക്ക് ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്ന് ഹൈക്കോടതിയും സർവകശാലയോട് ആവശ്യപ്പെട്ടിരുന്നു. ഹാജർ രേഖപ്പെടുത്താനും ലാബ് ഉപയോഗിക്കാനും വിസി അനുവാദം നൽകുന്നില്ലെന്നാണ് പരാതി പറയുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാനോ സയൻസിലെ നിലവിലെ ഡയറക്ടർ ഡോ നന്ദകുമാർ ഇപ്പോൾ സാബു തോമസിൻറെ നിർദേശനുസരണം തനിക്കുള്ള അവസരങ്ങൾ പലതും ഇല്ലാതാക്കുകയാണെന്നും ദീപ പറയുന്നു. അഞ്ച് വർഷമായിട്ടും ഗവേഷണം പൂർത്തിയാക്കാനുള്ള ഒരു അവസരവും ഉണ്ടാക്കുന്നില്ല. എന്നാൽ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്നാണ് വിസി ഡോ സാബു തോമസിൻറെ പ്രതികരണം.

2014 ലാണ് നാനോ സയൻസിൽ ദീപ ഗവേഷണത്തിന് എത്തുന്നത്. അന്ന് സെൻറർ ഡയറക്ടറായിരുന്നു ഇപ്പോഴത്തെ വൈസ്ചാൻസിലർ ഡോ സാബു തോമസ്. സർവകലാശാല നിയമത്തിന് വിരുദ്ധമായി വിദ്യാർത്ഥികളെ സാബു തോമസിന് കീഴിൽ ഗവേഷണത്തിന് നിയമിക്കുന്നതിനെ ദീപ ചോദ്യം ചെയ്തിരുന്നു. വിവരാവകാശ രേഖ വഴി വിവരങ്ങൾ എടുത്ത് ഇക്കാര്യത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു.

എംജി സർവകലാശാല വൈസ്ചാൻസിലർ ഡോ. സാബു തോമസിനെതിരെ ഗവർണ്ണർക്ക് പരാതി നൽകാനെത്തിയ ദീപാ മോഹനെ പൊലീസ് ഇന്നലെ ബലമായി കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദീപയെ ജാമ്യത്തിൽ വിട്ടയച്ചു.