കാലാപാനിയുടെ പഴയ ഭൂപടം ഹാജരാക്കൻ സുപ്രീം കോടതിയുടെ നിർദ്ദേശം; സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജാരാക്കാനാണ് നിർദ്ദേശം
സ്വന്തം ലേഖകൻ
കാഠ്മണ്ഡു: കാലാപാനിയുടെ പഴയ ഭൂപടം ഹാജരാക്കൻ സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. 15 ദിവസത്തിനുള്ളിൽ 1816-ൽ ബ്രിട്ടീഷ് ഇന്ത്യയുമായി സുഗൗലി ഉടമ്പടി ഒപ്പുവെച്ച സമയത്തെ ഭൂപടം ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. നേപ്പാൾ സംരക്ഷണത്തിനിയി രാഷ്ട്രീയ-നയതന്ത്ര ശ്രമങ്ങൾ തുടങ്ങാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ഇത്തരത്തിൽ നടപടി.
1960-ൽ ഇന്ത്യയുമായി ഒപ്പിട്ട അതിർത്തിക്കരാർ, 1827 ഫെബ്രുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രസിദ്ധീകരിച്ച ഭൂപടം, 1847-ൽ ബ്രിട്ടീഷ് സർക്കാർ പ്രസിദ്ധീകരിച്ച ഭൂപടം, മറ്റുരാജ്യങ്ങളുമായോ ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾക്കോ കൈമാറിയിട്ടുള്ള മറ്റ് ഔദ്യോഗിക ഭൂപടങ്ങൾ എന്നിവയൊക്കെ ഹാജരാക്കാൻ ജസ്റ്റിസ് ഹരിപ്രസാദ് ഫുയൽ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരാഖണ്ഡിലെ പിതോർഗഢ് ജില്ലയുടെ ഭാഗമായ കാലാപാനി നേപ്പാളിന്റെതാണെന്നാണ് അവർ അവകാശപ്പെടുന്നത്. ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം നവംബറിൽ ഇന്ത്യ പുറത്തിറക്കിയ ഭൂപടത്തിൽ കാലാപാനിയെ ഉൾപ്പെടുത്തിയതിൽ നേപ്പാളിനു എതിർപ്പുണ്ടായിരുന്നു. ലിംപിയാധുര, ലിപുലേക്ക് ചുരം, കാലാപാനി എന്നിവ തങ്ങളുടെ അതിർത്തിക്കുള്ളിലാണെന്ന് നേപ്പാൾ അവകാശപ്പെടുന്നത്.
1814-’16-ലെ ആംഗ്ലോ-നേപ്പാൾ യുദ്ധം (ഗൂർഖായുദ്ധം) അവസാനിച്ചതിനുശേഷം ഒപ്പിട്ട സുഗൗലി കരാറിൽ ഡാർജിലിങ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നേപ്പാൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയിരുന്നു.