play-sharp-fill
ഷെയ്ൻ നിഗവുമായി ഇനി ചർച്ച നടത്തണമെങ്കിൽ ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിർമ്മാതാക്കൾ

ഷെയ്ൻ നിഗവുമായി ഇനി ചർച്ച നടത്തണമെങ്കിൽ ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിർമ്മാതാക്കൾ

 

സ്വന്തം ലേഖകൻ

കൊച്ചി: ഷെയ്ൻ നിഗവുമായി ഇനി ചർച്ച നടത്തണമെങ്കിൽ ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിർമ്മാതാക്കൾ. ചിത്രത്തിന്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ ഷെയ്ൻ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്കുമായി ബന്ധപ്പെട്ട തുടർ ചർച്ച ഉണ്ടാവില്ലെന്നാണ് നിർമ്മാതാക്കൾ ഷെയ്ന് നൽകിയിരിക്കുന്ന അവസാന താക്കീത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിർവാഹക സമിതി യോഗത്തിലാണ് നിർമ്മാതാക്കൾ പുതിയ തീരുമാനം കൈക്കൊണ്ടത്. വിവരം അറിയിച്ച് നേരത്തെ ഷെയ്‌ന് കത്തു നൽകിയിരുന്നെങ്കിലും താരം മറുപടി നൽകിയില്ലെന്ന് നിർമ്മാതാക്കളുടെ ആരോപണം. തുടർന്നാണ് പുതിയ നിർദ്ദേശവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയത്. പുതിയ നിർദ്ദേശം പാലിക്കാത്ത പക്ഷം വിലക്ക് സംബന്ധിച്ച ചർച്ചകൾ നടത്തില്ലെന്നാണ് അസോസിയേഷന്റെ തീരുമാനം. ഇക്കാര്യം താരസംഘടനയെ അറിയിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഉല്ലാസം സിനിമയുമായി നിലനിൽക്കുന്ന പ്രതിഫലത്തർക്കം പരിഹരിച്ചാൽ മാത്രമേ ഡബ്ബിംഗിൽ സഹകരിക്കൂ എന്നാണ് ഷെയ്ന്റെ നിലപാടെന്നാണ് പുറത്തുവരുന്നത്. ഈ മാസം 9നു ചേരുന്ന താരസംഘടനയുടെ എക്‌സിക്യൂട്ടിവ് യോഗത്തിൽ വിഷയം ചർച്ച ചെയ്‌തേക്കുമെന്നാണ് ഷെയ്ന്റെ പ്രതീക്ഷ.