video
play-sharp-fill
ദേശീയ പണിമുടക്ക് ദിനത്തിൽ പ്രവേശന പരീക്ഷ ; വിദ്യാർത്ഥികൾ ആശങ്കയിൽ

ദേശീയ പണിമുടക്ക് ദിനത്തിൽ പ്രവേശന പരീക്ഷ ; വിദ്യാർത്ഥികൾ ആശങ്കയിൽ

 

സ്വന്തം ലേഖിക

ന്യൂഡൽഹി : ജനുവരി എട്ടിന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ. അന്ന് നിശ്ചയിച്ചിരിക്കുന്ന ജെഇഇ മെയിൻ പ്രവേശനപരീക്ഷ എങ്ങനെ എഴുതുമെന്ന ആശങ്കയിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ.

തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പണിമുടക്കിനും കർഷക സംഘടനകളുടെ ഗ്രാമീണ ബന്ദിനും ഇടതു പാർട്ടികൾ അടക്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പണിമുടക്ക് കേരളത്തെ കൂടുതൽ ബാധിക്കുമെന്നും ആശങ്കയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷ മാറ്റിവയ്ക്കണമെന്ന് തൊഴിലാളി സംഘടനകളും വിദ്യാർഥികളുമടക്കം മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

എൻഐടികളിലേക്കും മറ്റുമുള്ള ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിൻ പരീക്ഷയാണ് ജനുവരി 6 മുതൽ 9 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്.

രാജ്യത്തെ 233 നഗരങ്ങളിലും വിദേശത്തെ 9 കേന്ദ്രങ്ങളിലുമായി ഇക്കുറി 9.3 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്.

കേരളത്തിൽ ഒട്ടുമിക്ക പ്രതിപക്ഷയൂണിയനുകളും പണിമുടക്കിനെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിൽ കേരളം നിശ്ചലമാകാനാണ് സാധ്യത. ഈ സാഹചര്യത്തിൽ പരീക്ഷാകേന്ദ്രത്തിലെത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലാണ്.