video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
Homeflashചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേയ്ക്ക് മറിഞ്ഞു: പാലക്കാട് സ്വദേശി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന്...

ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേയ്ക്ക് മറിഞ്ഞു: പാലക്കാട് സ്വദേശി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേയ്ക്ക് മറിഞ്ഞ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് നെന്മാറ കൈരാടി പെരുമ്പറമ്പിൽ സദാനന്ദന്റെ മകൻ അനൂപ് കുമാറാ (26) ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇടുക്കി കുമളി വണ്ടിപ്പെരിയാർ മംഗലത്ത് പുത്തൻവീട്ടിൽ ബിനു (24) വിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. മണിപ്പുഴ നിപ്പോൺ ടയോട്ടയിലെ ജീവനക്കാരായിരുന്നു ഇരുവരും. മണിപ്പുഴയിൽ നിന്നും ചിങ്ങവനം മന്ദിരം കവല ഭാഗത്ത് തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനായാണ് ബൈക്കിൽ ഇരുവരും എത്തിയത്. പുത്തൻപാലത്ത് സർവീസ് സ്റ്റേഷന് സമീപത്തുവച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഓടയിലേയ്ക്ക് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപ് കുമാർ മരിച്ചിരുന്നു. ബിനു അപകട നില തരണം ചെയ്തിട്ടുണ്ട്.

അനൂപിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. ചിങ്ങവനം പൊലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments